നമ്മില്‍ പലര്‍ക്കും ജിമൈലിനു പുറമേ യാഹൂ,ഹോട്ട് മെയില്‍,റെഡിഫ് മെയില്‍ തുടങ്ങി പല മെയിലുകള്‍ ഉണ്ടാകും,അതിനു പുറമേ കമ്പനി ഇമൈല്‍ വേറെയുമുണ്ടാകും.ജിമെയില്‍ ആണ് കൂടുതല്‍ ഉപയോഗിക്കുന്നത് എങ്കിലും ജിമെയില്‍ 2004 ഇല്‍ ആരംഭിക്കുന്നതിന്റെ മുന്‍പ് തന്നെ ഉണ്ടാക്കിയ ഐ ഡി ആയ കാരണം മറ്റുള്ളത് ഒഴിവാക്കാനും വയ്യ.എന്നാല്‍ പിന്നെ ഓരോന്നും മാറി മാറി ഓപ്പണ്‍ ചെയ്ത് ചെക്ക് ചെയ്യുക എന്നത് വലിയ ബുദ്ധിമുട്ടും.ശോ എന്ത് ചെയ്യും? പേടിക്കേണ്ട,നമുക്ക് എല്ലാ ഇമൈലും ജിമെയിലില്‍ ഇരുന്നു കൊണ്ടുതന്നെ ഉപയോഗിക്കാം,മെയില്‍ അയക്കുകയും വരുത്തുകയും ചെയ്യാം..ഇനി നിങ്ങള്‍ യാഹുവോ ഹോട്മൈലോ പ്രത്യാകം തുറക്കേണ്ട,ജിമൈലിലൂടെ എല്ലാം നടത്താം.എന്താ വിശ്വാസം ആകുന്നില്ലേ?
1-നിങ്ങളുടെ ജിമൈലിന്റെ Settings ഇല്‍ Account and Import എന്നതില്‍ Check mail Using POP3 എന്നതില്‍ Add pop3 email account എന്നതില്‍ ക്ലിക്ക് ചെയ്യുക
2-അപ്പോള്‍ വരുന്ന പേജില്‍ നിങ്ങളുടെ യാഹൂ അല്ലെങ്കില്‍ ഹോട്ട് മെയില്‍ ഐ ഡി കൊടുക്കുക .
3-അടുത്ത പേജില്‍ നിങ്ങളുടെ യാഹുവിന്റെ പാസ് വേര്‍ഡ് കൊടുക്കുക,താഴെ ഉള്ള എല്ലാ കള്ളികളും ടിക്ക് ചെയ്യുക
4-അടുത്ത പേജില്‍ നെക്സ്റ്റ് അടിച്ചു പോവുക
6-അടുത്ത പേജില്‍ രണ്ടാമത്തെ ഓപ്ഷനില്‍ ടിക്ക് ചെയ്ത് പാസ് വേര്‍ഡ് കൊടുക്കുകയും Secured connection using SSL എന്നത് ടിക്ക് ചെയ്യുകയും ചെയ്ത് Add account എന്നത് ക്ലിക്ക് ചെയ്യുക
7-അപ്പോള്‍ നിങ്ങളുടെ യാഹുവില്‍ അല്ലെങ്കില്‍ ഹോട്മൈലില്‍ വരുന്ന ഇമൈലെ Verification code അടുത്ത പേജില്‍ അടിക്കുക
8-ഇതോടെ ആ മെയിലില്‍ നിന്ന് ഇമൈല്‍ സ്വീകരിക്കാന്‍ നിങ്ങളുടെ ജിമെയില്‍ തയ്യാറായി.ഇനി സെറ്റിംഗ്സ് ഇല്‍ Send mail as എന്നതില്‍ ഒന്നാമാതെതില്‍ ടിക്ക് ചെയ്യുന്നതോടെ ജിമെയിലില്‍ നിന്ന് മറ്റു ഇമൈല്‍ ഉപയോഗിച്ച് മെയില്‍ അയക്കുകയും ചെയ്യാം.
ഇനി നിങ്ങള്‍ ഒരു മെയില്‍ അയക്കുമ്പോള്‍ To എന്നതിന്റെ മുകളില്‍ ഇതില്‍ നിന്നാണ് അയക്കേണ്ടത് എന്ന് സെലക്ട് ചെയ്യണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ