Blogger Widgets AKSHARAM: ഫ്രീ ആയി വൈ ഫൈ കണക്ഷന്‍
♥♥♥"WELCOME TO AKSHARAM..... HAVE A NICE DAY...!!!!"♥♥♥
Blogger Widgets

2012, മേയ് 4, വെള്ളിയാഴ്‌ച

ഫ്രീ ആയി വൈ ഫൈ കണക്ഷന്‍


ഹ ഹ കേട്ടപ്പോള്‍ തന്നെ ഓടി വന്നു അല്ലെ എന്തായാലും ഓടി വന്നതല്ലേ. എന്തെങ്കിലും നല്‍കാതെ പോകാന്‍ ചാത്തന് ആകില്ല. കാരണം സ്വന്തമായി നെറ്റ് കണക്ഷന്‍ ഇല്ലാത്തപ്പോള്‍ സെക്യൂരിറ്റി ലോക്ക് ചെയ്യാത്ത വൈ ഫൈ കണക്ഷന്‍ അന്വേഷിച്ചു നടന്നിരുന്നു.
ഒരു സൂത്രം ഒപ്പിച്ചാല്‍ നിങ്ങള്‍ക്കും ഫ്രീ ആയി വൈ ഫൈ കണക്ഷന്‍ കിട്ടും. സ്പെഷ്യലി ഫോര്‍ പ്രവസ്സികള്‍ക്ക് ..
എന്റെ അനുഭവം പറയാം ഷാര്‍ജയില്‍ എന്റെ സുഹൃത്തുക്കള്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ അടുത്ത മുറിയില്‍ കുറച്ചു രാജസ്ഥാന്‍ ടീമിന് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ട് അവരോടു എന്റെ സുഹൃത്തും അവന്റെ റൂം മേറ്റ്സും പലപ്പോളായി ഷെയര്‍ ചെയ്തു കണക്ഷന്‍ നല്‍കുമോ എന്ന് ചോതിച്ചു അവര്‍ നല്‍കിയില്ല. സ്വന്തമായി നെറ്റ് കണക്ഷന്‍ എടുക്കാന്‍ നിയമ വശമായ പേപ്പറുകള്‍ അനവധി വേണം അത് ഉണ്ടാക്കാന്‍ ആകാതെ അങ്ങനെ വിഷമിചിരിക്കുംപോള്‍ ആണ് ഒരു ദിവസം ഞാന്‍ അവിടെ ചെല്ലുന്നത്. എനിക്ക് വൈ ഫൈ കണക്ഷന്‍ പാസ് വേര്‍ഡ് കണ്ടുപിടിക്കാന്‍ ഉള്ള സുഹൃത്തിലെ ഒരു അംഗം മുമ്പ് ഒരു ലിങ്ക് തന്നിരുന്നു അത് എന്റെ മൊബൈലില്‍ സേവ് ചെയ്തിരുന്നു.
നമ്മള്‍ എടുക്കുന്ന വൈ ഫി കണക്ഷന്‍ പാസ് വേര്‍ഡ് വേണമെങ്കില്‍ ഒരിക്കല്‍ എങ്കിലും ആ കണക്ഷനില്‍ നമ്മള്‍ ബ്രൌസ് ചെയ്യണം. അങ്ങനെ എങ്ങനെ അവരുടെ കണക്ഷനില്‍ നെറ്റില്‍ കയറുന്നു എന്ന് ആലോചിച്ചു. ഒരു കിംഗ്‌ ഫിഷര്‍ ബിയര്‍ അടിച്ചു ആലോചിച്ചപ്പോള്‍ ബുദ്ദി വന്നു. ഞാന്‍ അവരുടെ റൂമിന്റെ കതകിനു തട്ടി ഒരു ഹിന്ദിക്കാരന്‍ വന്നു എന്താ വേണ്ടത് എന്ന് ചോതിച്ചു ഞാന്‍ പറഞ്ഞു ഞാന്‍ അടുത്ത റൂമിലെ ശിവന്റെ സുഹൃത്താണ്‌ എനിക്ക് നാട്ടില്‍ നിന്ന് ഒരു മെയില്‍ വരാന്‍ ഉണ്ട് എനിക്ക് ഒന്ന് മെയില്‍ ചെക്ക് ചെയ്യാന്‍ സിസ്റ്റം നല്‍കുമോ എന്ന് ചോതിച്ചു...
അവര്‍ തന്നു ഞാന്‍ സിസ്റ്റത്തില്‍ ഇരുന്നു ,,, എന്നിട്ട് ഈ ലിങ്ക് http://192.168.1.1
അഡ്രസ് ബാറില്‍ അടിച്ചു കൊടുത്തു ... വന്നല്ലോ അപ്പോള്‍ തന്നെ വനമാല ,,,,,,,,,, താഴെ ഉള്ള സ്ക്രീന്‍ ഷോട്ട് നോക്കൂ .....
നിങ്ങള്‍ ഉപയോഗിക്കുന്ന കണക്ഷന്റെ മൊത്തം വിവരം കിട്ടും അതില്‍ റൌണ്ട് ചെയ്ത ഭാഗത്ത്‌ ആ കണക്ഷന്റെ പാസ് വേര്‍ഡ് കാണാം. ആ പാസ് വേര്‍ഡ് എടുത്തു നിങ്ങളുടെ സിസ്റ്റത്തില്‍ അടിച്ചു ഫ്രീ ആയി ഉപയോഗിക്കുക ..
ഇതേ പോലെ നമ്മള്‍ പല സ്ഥലത്തും കണക്ഷന്‍ എടുത്തു കൊടുത്തു .. ഇച്ചിരി ധൈര്യവും കുബുദ്ദിയും ഉണ്ടായാല്‍ മതി അടുത്ത മുറിയില്‍ നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും അത് ഫ്രീ ആയി ഉപയോഗിക്കാം ,,,,,,,,
ഇച്ചിരി തട്ടിപ്പൊന്നും ഇല്ലാതെ ,, ഇക്കാലത്ത് ജീവിക്കാന്‍ ആകില്ല എന്ന് മനസ്സിലായില്ലേ ,, ഹ ഹ
ഇവിടെ ഉള്ള വലിയ കമ്പ്യൂട്ടര്‍ ടിപ്പന്മാരോട് ഒരു ചോദ്യം ഇങ്ങനെ പാസ് വേര്‍ഡ് കിട്ടാതിരിക്കാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടോ കാരണം നാളെ ഇത് എനിക്കും പാര ആകും ,, എന്റെ കണക്ഷനും ആരെങ്കിലും ... ഹ ഹ ഹ
ഇതൊക്കെ പഠിച്ചു കമന്റാതെ ഏതെങ്കിലും ഒരുവനെങ്കിലും പോയാല്‍ നാളെ തന്നെ നിന്നെ എല്ലാം പാമ്പ്‌ കടിക്കും പറഞ്ഞേക്കാം ,,,, ചാത്തന്‍ പറഞ്ഞാല്‍ അചാട്ടാണ് ,, പറഞ്ഞേക്കാം ,, മര്യാദക്ക് കമന്റി പൊക്കോ ,,,,

kadappaad: ente suhruth chaathanu...

3 അഭിപ്രായങ്ങൾ:

  1. ഇതു കൊള്ളാം നല്ല ഐഡിയ തന്നെ, പക്ഷേ ചിലപ്പോള്‍ മുകളില്‍ കൊടുത്തിരിക്കുന്ന address-സിനു admin പാസ്സ്‌വേര്‍ഡ്‌ വേണ്ടി വരും. അതു പോലെ അവരുടെ internet usage കൂടി വലിയ bill വരുമ്പോള്‍ അവര്‍ പാസ്സ്‌വേര്‍ഡ്‌ മാറ്റും.

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2012, ജൂലൈ 9 7:30 AM

    super superrrrrrrrrrrrrrrrrrrrrrrrrrrrrrr

    മറുപടിഇല്ലാതാക്കൂ

x

SUBSCRIBE NOW!!!


Get This