നമ്മള്‍ പലപ്പോഴായി യൂ ടൂബില്‍ നിന്നും വീഡിയോകള്‍ ഡൌണ്‍ ലോഡ് ചെയ്യുന്നതിനുള്ള പല സോഫ്റ്റ് വെയറുകളും പരിചയപ്പെടുത്തിയിട്ടുണ്ട്, അതു പോലെ മറ്റൊരു വീഡിയോ ഡൌണ്‍ ലോഡര്‍ ആണിത്, ഇതു യൂ ടൂബിനു മാത്രമല്ല , അനേകായിരം സൈറ്റുകളിലെ വീഡിയോയും മറ്റു പലതും വളരെ എളുപ്പത്തില്‍ ഡൌണ്‍ ലോഡ് ചെയ്യാന്‍ സാധിക്കും, ഇതു ഉപയോഗിക്കാന്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ആവശ്യമില്ല എന്നത് തന്നെ ആണിതിന്റെ ഏറ്റവും വലിയ പ്രത്യേകത, നിങ്ങള്‍ യൂടൂബിലേയോ ഫേസ് ബുക്കിലേയോ ഒരു വീഡിയോ പ്ലേ ചെയ്യാന്‍ തുടങ്ങിയാല്‍ ഇവന്‍ അത് ആട്ടൊമാറ്റിക്കായി ഡൌണ്‍ ലോഡ് ചെയ്യും,മാത്രമല്ല വീഡിയോ എം പി ത്രീ ആയി കണ്‍വര്‍ട്ട് ചെയ്യാനും ഇവനാകും,
ആട്ടൊമാറ്റിക്കായി ഡൌണ്‍ ലോഡ് ആകണ്ട എങ്കില്‍ സെറ്റിങ്ങ്സില്‍ ഈ ടിക്ക് മാര്‍ക്ക് മാറ്റിയാല്‍ മതി
ഏതൊക്കെ ഫയലുകളാ ഇവനെ കൊണ്ട് ഡൌണ്‍ ലോഡ് ചെയ്യിക്കേണ്ടതെന്ന്‍ വച്ചാല്‍ ടിക്കിട്ടൊളു
പിന്നെ ഇവന്‍ വെറും വീഡിയോ ഡൌണ്‍ ലോഡര്‍ മാത്രമല്ല..ഇതു നോക്കു സെറ്റിങ്ങ്സില്‍ ഒന്നു ടിക്ക് ഇട്ട് കൊടുത്താല്‍ നിങ്ങള്‍ സന്ദര്‍ശിക്കുന്ന സൈറ്റില്‍ ആ പേജില്‍ ഒളിഞ്ഞിരിക്കുന്ന ജെ പി ജി , ജിഫ് , സിപ് ഫയലുകള്‍ എല്ലാം നിങ്ങളുടെ അനുവാദം പോലും ചോദിക്കാതെ ഇവന്‍ ഡൌണ്‍ ലോഡിക്കോളും
കണ്ടോ v4orkut.com ഞാന്‍ ഒന്നു എടുത്ത് നോക്കിയപ്പോളെക്കും ഇവന്‍ അതിലെ ഈസ്റ്റര്‍ ആശംസകള്‍ എല്ലാം ഡൌണ്‍ ലോഡ് ചെയ്തു കഴിഞ്ഞു
ഇനി ഇപ്പോ എന്താ എനിക്കു പറയാന്‍ ഉള്ളതെന്ന്‍ വച്ചാല്‍ ഇനിയും ഇതു പോലെ ടിപ്പുകള്‍ വരും .... അതൊക്കെ അപ്പപ്പോള്‍ അറിയാന്‍ stay tune with us....!!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ