Blogger Widgets AKSHARAM: വിന്‍ഡോസ് 7 ഉപയോഗിക്കുന്നവര്‍ക്ക് GIF അനിമേഷന്‍ ചിത്രങ്ങള്‍ കാണാന്‍
♥♥♥"WELCOME TO AKSHARAM..... HAVE A NICE DAY...!!!!"♥♥♥
Blogger Widgets

2012, മേയ് 13, ഞായറാഴ്‌ച

വിന്‍ഡോസ് 7 ഉപയോഗിക്കുന്നവര്‍ക്ക് GIF അനിമേഷന്‍ ചിത്രങ്ങള്‍ കാണാന്‍


ഇതു വിന്‍ഡോസ് 7 ഉപയോഗിക്കുന്നവര്‍ക്ക് മാത്രമുള്ള ടിപ്പ് ആണു, ആദ്യം ഈ വിദ്യ നിങ്ങള്‍ക്കാവശ്യമുണ്ടോ എന്നറിഞ്ഞിട്ട് മതി ഇതു പ്രയോഗിക്കാന്‍, ഇതാ ഇവിടെ ക്ലിക്ക് ചെയ്താല്‍  താഴെ കാണുന്ന ചിത്രം മാത്രമായി കാണാന്‍ പറ്റും, അതു നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക ( സേവ് ചെയ്യാന്‍ Ctrl + S അമര്‍ത്തിയാ മതി, ആ ചിത്രത്തില്‍ FRIENDS എന്ന വാക്കിന്റെ കളര്‍ മാറുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ, ഈ ചിത്രം ഒരു GIF അനിമേഷന്‍ ആണു, നമ്മള്‍ വെബ് സൈറ്റുകളില്‍ കാണുന്ന ഒട്ടു മിക്ക അനിമേഷനുകളും  GIF അനിമേഷന്‍ ആണു, ഇനി കമ്പ്യൂട്ടറില്‍ സേവ് ചെയ്ത ചിത്രം ഓപ്പണ്‍ ആക്കി നോക്കു, ആ ചിത്രത്തില്‍ FRIENDS എന്ന വാക്കിന്റെ കളര്‍ മാറുന്നുണ്ടോ ? ഉണ്ടാവില്ല, വിന്‍ഡോസ് 7 ല്‍ GIF അനിമേഷന്‍ കാണാന്‍ പറ്റില്ല,പകരം അത് ജെ പി ജി ഫോര്‍മാറ്റില്‍ അനിമേഷന്‍ ഇല്ലാതെ ആണു കാണുന്നത്, പക്ഷേ നമുക്ക് ഒരു ചെറിയ ട്രിക്കിലൂടെ വിന്‍ഡോസ് എക്സ് പിയില്‍ കാണുന്ന പോലെ തന്നെ വിന്‍ഡോസ് 7 ലും അനിമേഷന്‍ ചിത്രങ്ങള്‍ കാണാം, അതിനായി താഴെ തന്നിരിക്കുന്ന 1 എം ബി മാത്രമുള്ള പ്രോഗ്രാം ഡൌണ്‍ ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക, 

ഇനി നമ്മള്‍ ഡൌണ്‍ ലോഡ് ചെയ്ത അനിമേഷന്‍ ചിത്രം ഓപ്പണ്‍ ആക്കി നോക്കുക, അതു ഓപ്പണ്‍ ആകാതെ താഴെ തന്നിരിക്കുന്ന ചിത്രത്തിലെ പോലെ കാണിക്കുന്നുണ്ടോ ?

എങ്കില്‍ ഇനി സി ഡ്രൈവ് ഓപ്പണ്‍ ആക്കുക,അതില്‍ c:\rundll32.exe അല്ലെങ്കില്‍ c:\rundll32 എന്നു ഒരു ഫയല്‍ കാണാന്‍ ആകും, അതില്‍ റൈറ്റ് ക്ലിക്ക് ചെയ്തു പ്രോപ്പര്‍ട്ടീസ് എടുക്കുക, പ്രോപ്പര്‍ട്ടീസില്‍ compatibility എന്ന ടാബ് എടുക്കുക,compatibility mode എന്നത് ടിക്ക് ചെയ്ത് ആദ്യം വിന്‍ഡോസ് എക്സ് പി സര്‍വീസ് പാക്ക് 3 ആക്കി അപ്ലൈ ചെയ്യുക, വീണ്ടും നമ്മള്‍ ഡൌണ്‍ ലോഡ് ചെയ്ത ചിത്രം ഓപ്പണ്‍ ആകുന്നുണ്ടൊ എന്ന്‍ നോക്കുക, ആയില്ലെങ്കില്‍ വിന്‍ഡോസ് എക്സ് പി സര്‍വീസ് പാക്ക് 3 എന്നതു വിസ്റ്റ അക്കിയും വിന്‍ഡോസ് സെവന്‍ ആക്കിയും ശ്രമിച്ച് നോക്കുക, നിങ്ങളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ വേര്‍ഷനു അനുസരിച്ച് മാറ്റം ഉണ്ടാകും, 
ശരിയായി കഴിഞ്ഞാല്‍ GIF അനിമേഷന്‍ ചിത്രങ്ങള്‍ ഈ രീതിയില്‍ കാണാന്‍ ആകും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

x

SUBSCRIBE NOW!!!


Get This