കമ്പ്യൂട്ടര്‍ ഉണ്ടെങ്കില്‍ അതുപയോഗിക്കാന്‍ തുടങ്ങുന്നതിനു മുന്നേ ആന്റിവൈറസ് ഉണ്ടായിരിക്കണം,എന്നാല്‍ വെറുമൊരു ആന്റി വൈറസ് മാത്രം മതിയോ ? നിങ്ങള്‍ ആ സിസ്റ്റത്തില്‍ നെറ്റ് ഉപയോഗിക്കുന്നു എങ്കില്‍ തീര്‍ച്ചയായും ഒരു വെബ് ഷീല്‍ഡും ഫയര്‍ വാളും വേണം, ഒരു പക്ഷേ നിങ്ങളൊരു ബിസിനസ്സുകാരന്‍ ആണെങ്കിലോ..തീര്‍ച്ചയായും നിങ്ങള്‍ നെറ്റ് ബാങ്കിങ്ങും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിക്കും,അപ്പോള്‍ വെറുമൊരു വെബ്ഷീല്‍ഡും പോരാതെ വരും,
ഇവിടെ ഞാന്‍ നിങ്ങള്‍ക്ക് തരാന്‍ പോകുന്നത് കമ്പ്യൂട്ടര്‍ സുരക്ഷയുടെ കാര്യത്തിലും ഇന്റെര്‍ നെറ്റ് സുരക്ഷയ്ക്കും പേരുകേട്ട ഒരു ആന്റി വൈറസ് ആണു,വെറും ആന്റി വൈറസല്ല " ഇന്റെര്‍നെറ്റ് സെക്യൂരിറ്റി ആണു...അതായത് കാസ്പെര്‍സ്കൈ ഇന്റെര്‍നെറ്റ് സെക്യൂരിറ്റി" അതും ലേറ്റസ്റ്റ് വേര്‍ഷന്‍ "2013" അപ്പോ കാസ്പെര്‍സ്കൈ ഇന്റെര്‍നെറ്റ് സെക്യൂരിറ്റി 2013 ഡൌണ്‍ ലോഡ് ചെയ്യാന്‍
ദാ ഇവിടെ ക്ലിക്കിക്കോളു, ഇതിന്റെ കീ ,ക്രാക്ക് ഒന്നും നിങ്ങള്‍ തപ്പുകയോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ വേണ്ട,ഇതു മൂന്നുമാസത്തേക്ക് (91 ദിവസം ) ഫ്രീ ആണു,എന്താ വിശ്വാസമായില്ലേ ? 900 രൂപ മാര്‍ക്കറ്റില്‍ വില വരുന്ന ഇവന്‍ നിങ്ങള്‍ക്കു ഫ്രീ ആയി ഞാന്‍ തരുന്നു,ഒരു ക്രാക്കും ഇല്ലാതെ ഇവനെ നിങ്ങള്‍ക്ക് ഉപയോഗിക്കാം,
ഡൌണ്‍ ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ആണു താഴെ കാണുന്നത്
ആക്റ്റിവേഷന്‍ കീ ചോദിക്കുംബോള്‍ ട്രയല്‍ എന്നത് തിരഞ്ഞെടുക്കുക,ധൈര്യമായ് കൊടുത്തുകൊള്ളു,നിങ്ങള്‍ക്കു 3 മാസത്തേക്കുള്ള ഫുള്‍ ലൈസന്‍സ് തന്നെ അവര്‍ തരും
ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞു കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട് ആക്കാന്‍ മറക്കരുതു,അതു പോലെ തന്നെ മറ്റൊരു ആന്റി വൈറസ് പ്രോഗ്രാം കമ്പ്യൂട്ടറില്‍ നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടിട്ടുണ്ടെങ്കില്‍ അതു അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം മാത്രമേ കാസ്പെര്‍സ്കൈ ഇന്‍സ്റ്റാള്‍ ചെയ്യാവു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ