Blogger Widgets AKSHARAM
♥♥♥"WELCOME TO AKSHARAM..... HAVE A NICE DAY...!!!!"♥♥♥

2013, നവംബർ 19, ചൊവ്വാഴ്ച

ഒരൊറ്റ ക്ലിക്കുമതി ഇൻബൊക് മാറി മറിയാൻ ... ഫേസ്ബുക്കിലെ ഇൻബൊക്സ് ഒരൊറ്റ ക്ലിക്കിൽ എങ്ങനെ ക്ലീൻ ആക്കാം ????

കുറെ നാളായി അക്ഷരത്തിൽ എന്തെങ്കിലും പൊസ്റ്റിയിട്ട് .... എങ്കിൽ പിന്നെ ദാ  പിടിച്ചോ  ഒരു കിടുക്കൻ  പോസ്റ്റ്‌ ...  ഫേസ് ബുക്കിലെ [  പച്ച മലയാളത്തിൽ പറഞ്ഞാല മോന്ത പുസ്തകത്തിലെ ] മെസ്സേജുകൾ ഒരുമിച്ച് ഡിലീറ്റ് ചെയ്യാൻ ഒരു ബട്ടണ്‍ ഇല്ലാത്തതിന്റെ വിഷമം...!!! അത് അനുഭവിക്കുന്നവർക്കല്ലേ അറിയൂ .... എന്നാൽ വളരെ ഈസിയായി നമുക്ക്  എല്ലാ മെസ്സേജുകളും ഡിലീറ്റ് ചെയ്യാം....

step:1:

മുകളില കാണുന്ന  ബുക്ക് മാർക്ക്  നിങ്ങളുടെ ഗൂഗിൾ  ക്രോമിന്റെ ബുക്ക് മാർക്ക്  ബാറിലേക്ക് ഡ്രാഗ് ചെയ്യുക ..step 2: ഇനി മോന്ത പുസ്തകത്തിലെ മെസ്സേജ് ഇൻബൊക്സ് ഓപ്പണ്‍  ചെയ്തോളു ...


എന്നിട്ട് ഇപ്പോൾ ഡ്രാഗ് ചെയ്ത ബൂക്മാര്ക് ലിങ്കിലേക്ക് ക്ലിക്ക് ചെയ്യുക...
എന്നിട്ട് കൈയും കെട്ടി നോക്കി ഇരുന്നോള്....
ഇൻബൊക്സ് ക്ലീൻ ...

 പിന്നെ ഒരുകാര്യം ഇൻബോക്സിൽ തത്സമയം കാണുന്ന മെസ്സേജ് ആണ് ഡിലീറ്റ് ചെയ്യാൻ പറ്റുക ....   ലോഡ് മോർ കോണ്‍വേർസേഷൻ  എന്നാ ലിങ്കിൽ ക്ലിക്കിയാൽ കൂടുതൽ മെസ്സേജുകൾ കാണാം..
അവന്മാരെയും മുകളില പറഞ്ഞ രീതിയിൽ നമ്മുടെ മുതലാക്കുഞ്ഞുങ്ങൾക്ക്  തീറ്റയാക്കാം ...!!!

2012, ഡിസംബർ 12, ബുധനാഴ്‌ച

കേരള സര്‍ക്കാരിന്റെ കലണ്ടര്‍ 2013 പീഡിയെഫ് ഫയല്‍ ഡൌണ്‍ലോഡ്


കേരള സര്‍ക്കാരിന്റെ കലണ്ടര്‍ ഒരുപറ്റം ജീവനക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാത്രം കിട്ടുന്ന ഒന്നായിരുന്നു ഇതുവരെ. കടേന്നു മേടിക്കാമെന്നു വച്ചാല്‍ എല്ലായിടത്തും കിട്ടത്തില്ല. ഒള്ളടത്ത് ആകെപ്പാടെ അഞ്ചാറു കോപ്പി ആയിരിക്കും വന്നിട്ടുണ്ടാവുക. അത് പെട്ടെന്ന് തീരുകേം ചെയ്യും. അങ്ങനെ സര്‍ക്കാര്‍ വഹ കലണ്ടര്‍ ആപ്പീസുകളില്‍ മാത്രം കണ്ടു ശീലിച്ചിട്ടുള്ള സദാ പൊതുജനത്തിന് കലണ്ടര്‍ സ്വന്തമായി അച്ചടിച്ച്‌ എടുക്കാന്‍ നമ്മുടെ മുഖ്യമന്ത്രി ഏര്‍പ്പാട് ഉണ്ടാക്കിയിരിക്കുന്നു. ദാണ്ടിവിടെ ക്ലിക്കൂ ..
http://www.keralacm.gov.in/index.php/component/content/article/1262

calendar2013


2012, നവംബർ 22, വ്യാഴാഴ്‌ച

ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?
കഴിഞ്ഞ ദിവസം നമ്മുടെ ഒരു ചങ്ങാതി പറഞ്ഞു അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കായെന്ന്. കാരണം കക്ഷിയ്ക്കറിയത്തുമില്ല. അവന്‍ ഫേസ്ബുക്കിന് കാരണമന്വേഷിച്ച് ഒരു മെയില്‍ അയച്ചപ്പോള്‍ കിട്ടിയ മറുപടി അവന്റെ അക്കൗണ്ടില്‍ നടന്ന ചില തെറ്റാ യ ആക്ടിവിറ്റീസ് കാരണം കുറച്ച് ദിവസത്തേയ്ക്ക് അക്കൗണ്ട് ബ്ലോക്ക് ആയിരിയ്ക്കും എന്നായിരുന്നു. നിങ്ങള്‍ക്കെല്ലാം തന്നെ ഈ അനുഭവം ഉണ്ടായിക്കാണാനിടയുണ്ട്. പരിചയമില്ലാത്ത കുറേയധികം അക്കൗണ്ടുകളിലേയ്ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുന്നത് ഇതിനൊരു കാരണമാണ്. ഫേസ്ബുക്കിന് ഒരു മെയില്‍ അയച്ചാല്‍ ഈ ബ്ലോക്ക് മാറ്റാവുന്നതേയുള്ളു. ഏതായാലും എന്തൊക്കെ കാരണങ്ങളാലാണ് നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ആകുന്നത് എന്ന് നോക്കാം.
* ഒരുമിച്ച് കുറേയധികം പേര്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുന്നത്.
* ഒരുദിവസം അനേകം പോസ്റ്റുകള്‍ ചെയ്യുന്നത്.
* ഫേസ്ബുക്കില്‍ ശരിയായ പേരിന് പകരം തെറ്റായ പേര് നല്‍കുമ്പോള്‍.
* ഒരേ മെസ്സജേ് പല തവണ കോപ്പി-പേസ്റ്റ് ചെയ്ത് അയച്ചാല്‍
എങ്ങനെ ഫേസ്ബുക്ക് അക്കൗണ്ട് അണ്‍ബ്ലോക്ക് ചെയ്യാം
സുരക്ഷാ കാരണങ്ങളാല്‍ നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ആയാല്‍ അണ്‍ബ്ലോക്ക് ചെയ്യാന്‍ ഫേസ്ബുക്കില്‍ രണ്ട് ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ഒന്നാമത്തേത് ഫോണ്‍ നമ്പര്‍ നല്‍കി അക്കൗണ്ട് കണ്‍ഫോം ചെയ്യാനുള്ള മാര്‍ഗമാണ്. രണ്ടാമതായിhttp://www.facebook.com/help/contact/287306364658247എന്ന പേജില്‍ പോയി നിങ്ങളുടെ മെയില്‍ ഐഡിയും, അക്കൗണ്ട് ബ്ലോക്ക് ആകാനുള്ള കാരണത്തിന്റെ വിശദീകരണവും നല്‍കുക ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ലെങ്കില്‍ രണ്ടാമത്തെ മാര്‍ഗം ഫലിയ്ക്കും
ഇനി മറ്റെന്തെങ്കിലും കാരണത്താല്‍ നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ആയാല്‍ http://www.facebook.com/help/?faq=14087ഈ പേജില്‍ പോയി അണ്‍ബ്ലോക്ക് ചെയ്യാന്‍ സാധിയ്ക്കും.


2012, നവംബർ 9, വെള്ളിയാഴ്‌ച

പെട്ടന്നു നിങ്ങളുടെ മൌസ് പ്രവര്‍ത്തന രഹിതമായാല്‍ ?

നിങ്ങള്‍ ഒരു അത്യാവശ ജോലി കമ്പ്യൂട്ടറില്‍ ചെയ്തു കൊണ്ടിരിക്കുംബോള്‍ പെട്ടന്നു മൌസ് പ്രവര്‍ത്തന രഹിതമായാല്‍ നിങ്ങള്‍ എന്തു ചെയ്യും ? ഇതാ അതിനൊരു പോംവഴി..നിങ്ങളുടെ സിസ്റ്റത്തിലെ കീ ബോര്‍ഡ് ആ സമയം മൌസിന്റെ ജോലി ഏറ്റെടുത്തുകൊള്ളും..നിങ്ങള്‍ക്കു മൌസിന്റെ ആരോ ചലിപ്പിക്കുകയും അതു വച്ചു ക്ലിക്ക് ചെയ്തു ഫയലുകള്‍ ഓപ്പണ്‍ ആക്കാനും സാധിക്കും...അതെങ്ങിനെയെന്നു നോക്കാം

ആദ്യം കീ ബോര്‍ഡില്‍ Alt+Shift+NumLock (കീ കള്‍ ) ഒപ്പം അമര്‍ത്തുക,താഴെ കാണുന്ന പോലെ ഒരു മെസ്സേജ് വരും അതില്‍ ഓ കെ ബട്ടണ്‍ പ്രസ്സ് ചെയ്ത ശേഷം സെറ്റിങ്ങ്സ് എന്നതില്‍ ക്ലിക് ചെയ്യുക ,അതില്‍ use mouse keys എന്നതില്‍ ടിക് ഇട്ട് സെറ്റിങ്ങ്സ് എടുത്തു Use short cut എന്നതില്‍ ടിക് ഇടുക ഓ.കെ കൊടുത്ത് apply കൊടുക്കുക്ക,ഇനി എപ്പോളെങ്കിലും മൌസ് വര്‍ക്ക് ചെയ്യാതെ വന്നാല്‍ കീ ബോര്‍ഡില്‍ Alt+Shift+NumLock (കീ കള്‍ ) ഒപ്പം അമര്‍ത്തുക ,ഇനി നംബര്‍ മാത്രമുള്ള കീ ബോര്‍ഡിന്റെ ഭാഗത്തെ കീ കള്‍ എല്ലാം ഒന്നു അമര്‍ത്തി നോക്കു മൌസ് ചലിക്കുന്നത് കാണാം..


1,2,3,4,6,7,8 and 9 ഇതു ആരോ ചലിപ്പിക്കാനും 5 എന്നത് ക്ലിക് ചെയ്യാനും + ഡബിള്‍ ക്ലികിനും ഉപയോഗിക്കാം നംബര്‍ ലോക്ക് ഓഫ് ആക്കിയാല്‍ ഇതും ഓഫ് ആവും
------എഴുതിയിരിക്കുന്നതു രതീഷ്----

2012, നവംബർ 2, വെള്ളിയാഴ്‌ച

എന്റെ വൈഫൈ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ ?ഓഫീസിലെയോ സ്കൂളിലെയോ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിന്റെ ഡയഗ്രം ഉണ്ടാക്കാന്‍ സഹായിക്കുന്ന ഒരു സിമ്പിള്‍ സോഫ്റ്റ്‌വെയര്‍ ആണ് ഇന്നത്തെ വിഷയം.... ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച് ഒരു നെറ്റ് വര്‍ക്കിലെ എല്ലാ കംപുറെരുകളെയും അതിന്റെ ഐ പി അഡ്രസ്‌ എന്നിവയും അറിയാന്‍ കഴിയും.
അതിനിപ്പോ ഞാന്‍ എന്ത് വേണം എന്ന് അല്ലെ ...................പറയാം
നിങ്ങളുടെ വീടിലെ Wi-Fi മോഡാം വേറെ ആരും ഉപയോഗിക്കുന്നില്ല എന്ന് നിങ്ങള്‍ക്ക് എത്ര ശതമാനം ഉറപ്പ് പറയാന്‍ കഴിയും?
ഈ സോഫ്റ്റ്‌വെയര്‍ നിങ്ങളുടെ സിസ്റെതില്‍ ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ സിസ്റെതില്‍ ഇരുന്നു കൊണ്ട് നിങ്ങളുടെ നെറ്വോര്‍കിനെ സെര്‍ച്ച്‌ ചെയ്യാം.....
ഇനി ഇതെങ്ങനെ ഉപയോഗിക്കാം?
ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞ ശേഷം താഴെ കാണുന്ന രീതിയില്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുക ....

ഇവിടെ കൊടുക്കേണ്ടത് ഐ പി അഡ്രസ്‌ റേഞ്ച് ആണ് ... എത്ര റേഞ്ച് വേണമെകിലും കൊടുക്കാം... availability അനുസരിച് ഡയഗ്രം ഉണ്ടാകുന്നതാണ് .....

ഇത് നിങ്ങളുടെ നെറ്റ്‌വര്‍ക്ക് സെര്‍ച്ച്‌ ചെയ്തുകൊണ്ടിരിക്കുന്നത് ആണ് ..

ഇതാണ് നെറ്റ്‌വര്‍ക്ക് ഡയഗ്രം

ഇനി നിങളുടെ വിഇഫയി നെറ്റ്‌വര്‍ക്ക് ചെക്ക്‌ ചെയ്യേണ്ട വിധം
സ്വന്തം കംപുറെരിലെ ഐ പി അഡ്രസ്‌ അറിയാന്‍ start- RUN- CMD  ഇടുത്ത ശേഷം അതില്‍ ipconfig എന്ന് ടൈപ്പ് ചെയ്യുക
ഈ ടയഗ്രതില്‍ എന്റെ ഐ പി ആയത കൊണ്ട് ഞാന്‍ സെര്‍ച്ച്‌ ചെയ്യാന്‍ കൊടുക്കേണ്ട റേഞ്ച്:
bigin ip address = 192.168.100.1 end ip adress= 192.168.100.254
ഈ ഐ പി അഡ്രസ്‌ ഈ ചര്‍ച്ചയിലെ രണ്ടാമത്തെ ചിത്രത്തില്‍  ഐ പി അഡ്രസ്‌ കൊടുത്തിരിക്കുന്ന സ്ഥലത്ത് കൊടുക്കുക,
എന്നിട്ട് സെര്‍ച്ച്‌ ചെയ്യുക

ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ വേണ്ടി ഈ ലിങ്കില്‍ ക്ലിക്കിയ ശേഷം LAN Survey എന്നത് ഡൌണ്‍ലോഡ് ചെയ്യുക: എന്നെ ക്ലിക്കിക്കോ

ആന്‍ഡ്രോയ്ഡ് ഫോണില്‍ മലയാളം വായികുവാന്‍


ഇത് ചെയ്യുന്നതിന് മുന്‍പ് നിങ്ങളുടെ ഫോണ്‍ ഉറപായിടും റൂട്ട് ചെയ്യണം . അത് മാത്രമല്ല ഇത് നിങ്ങളുടെ സ്വന്തം ഉത്തരവാദത്തില്‍ ചെയ്യണം .ഇത് മൂലം നിങ്ങളുടെ ഫോണിനു എന്ത് സംഭവിച്ചാലും ഞാനോ സുഹൃത്ത്‌.കോം അട്മിനോ ഉത്തരവാദിയല്ല . ഇനി സംഭവത്തിലേക്ക് കടകാം. ഞാന്‍ ഇവിടെ പരിച്ചയപെടുതുന്നത് font changerഎന്നാ സോഫ്റ്റ്‌വെയര്‍ ആണ് . ഇത് ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം ഞാന്‍ തരുന്ന ഫോണ്ട് ഫോണില്‍ മെമ്മറി കാര്‍ഡില്‍ ഫോണ്ട് എന്നാ ഒരു ഫോള്‍ഡര്‍ ഉണ്ടാക്കുക അവിടെ ഞാന്‍ തന്ന ഫോണ്ട് കോപ്പി ചെയ്തിടുക . ഫോണ്ടിനു ഇവിടെ ഞെക്കുക . ഇനി സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്തിട്ട് സെറ്റിങ്ങ്സില്‍ പോകുക . അവിടെ ഫോണ്ട് ലോകേഷന്‍ എന്ന് കാണാം . അവിടെ നമ്മള്‍ ഉണ്ടാകിയ ഫോല്ടെരിന്റെ പാത്ത് കൊടുകുക ഉദാ : /sdcard /font / എന്ന് കൊടുക്കുക . ഇനി ഓപ്ഷന്‍ എടുത്തു റിഫ്രെഷ് കൊടുകുക . അപ്പോള്‍ നാം കൊടുത്ത ഫോല്‍ടരിലെ ഫോണ്ട് അവിടെ കാണാം അത് സെലക്ട്‌ ചെയ്തിട്ട് അപ്ലൈ കൊടുകുക എന്നിട്ട് റീബൂട്ട് കൊടുക്കുക . ഇനി ഏതെങ്കിലും മലയാളം കണ്ടന്റ് എടുത്തു നോക്ക് അസ്സലായി മലയാളം വായിക്കാന്‍ പറ്റും , ഇനി ഫേസ് ബുകിലും മലയാളം വായിക്കാന്‍ പറ്റും , മലയാളം ടൈപ്പ് ചെയ്യാനായി ഈ കീബോര്‍ഡ് ഇന്‍സ്റ്റോള്‍ ചെയ്‌താല്‍ മതി ഈസിയായി മലയാളം ടൈപ്പ് ചെയ്യാന്‍ പറ്റും . ഞാന്‍ തരുന്ന ഫോണ്ട് true type font ആണ് . ഇതിന്റെ എക്സ്റ്റന്‍ഷന്‍ ഫയല്‍ കമ്പുടരില്‍ ഉപയോഗിക്കുന്ന ഫോണ്ട് പോലെ ആണ് എന്ന് കരുതി വേറെ ഫോണ്ട് ഈ വിധത്തില്‍ നിങ്ങളുടെ ഫോണില്‍ ഇട്ടാല്‍ നിങ്ങളുടെ ഫോണ്‍ ഹാങ്ങ്‌ ആകും പിന്നെ ഫ്ലാഷ് ചെയ്തെ പറ്റു . വെറുതെ പോല്ലപിനോന്നും പോകാതെ ഞാന്‍ തരുന്ന ഫോണ്ട് മാത്രം ഇടുക.
എഴുതിയിരിക്കുന്നതു jis babyjohn

2012, ഒക്‌ടോബർ 30, ചൊവ്വാഴ്ച

മൊബൈല്‍ ഫോണിലെ പരസ്യ കോളുകളും എസ് എം എസ് കളും എങ്ങനെ ഒഴിവാക്കാം ...!!!

എന്തെങ്കിലും അത്യാവശ്യ കാര്യം ചെയ്യുമ്പോഴായിരിക്കും ഫോണിലേക്ക് ഇങ്ങനെയുള്ള ഗാനങ്ങളും സന്ദേശങ്ങളും വരുന്നത് .പുതിയ ഓഫറുകള്‍ നിറച്ച മെസ്സേജുകളുടെ പ്രവാഹം തന്നെ. ഇതൊക്കെ നിര്‍ത്തണമെന്ന് എപ്പോഴും തോന്നാറില്ലേ..വഴിയുണ്ട്.എയര്‍ടെല്‍, യൂനിനോര്‍, ഐഡിയ സെല്ലുലാര്‍, വോഡഫോണ്‍ തുടങ്ങിയ ഒരുമാതിരിപ്പെട്ട എല്ലാ സേവന ദാതാക്കളുടെയും ഈ അമിത സേവനങ്ങള്‍ നിര്‍ത്തലാക്കാനുള്ള വഴികള്‍ .അനാവശ്യ പരസ്യ കോളുകള്‍ ഒഴിവാക്കാന്‍
 അയക്കേണ്ട എസ് എം എസ് ഫോര്‍മാറ്റുകളും നമ്പരുകളും താഴെ ചേര്‍ക്കുന്നു.


Vodafone – SMS “START DND” to 1900
Airtel – SMS “START DND” to 1900
Uninor – “START DND” to 1900
Aircel – SMS “START DND” to 1900
MTNL – SMS “START DND” to 1900
Reliance – SMS “START DND” to 1900
Tata Indicom – SMS “START DND” to 1900
Idea Cellular – SMS “START DND” to 1900
BSNL – SMS “STOP” to 1909

-----എന്റെ നാട് (ente naadu)

2012, ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച

പ്രിയ സുഹൃത്തുക്കളെ .... ചില വ്യക്തിപരമായ കാരണങ്ങളാല്‍ അക്ഷരത്തില്‍ പോസ്റ്റ്‌ ചെയ്യാന്‍ കഴിഞ്ഞില്ല.... പുതിയ കുറെ കിടിലന്‍ ടിപ്സുകളുമായി ഒരു വരവ് വരും.... വെയിറ്റ് ആന്‍ഡ്‌ സീ ...!!!
x

SUBSCRIBE NOW!!!


Get This