Blogger Widgets AKSHARAM: ഇന്റര്‍നെറ്റ്‌ സ്പീഡ് കൂട്ടി നോക്കാം...
♥♥♥"WELCOME TO AKSHARAM..... HAVE A NICE DAY...!!!!"♥♥♥
Blogger Widgets

2011, ഡിസംബർ 3, ശനിയാഴ്‌ച

ഇന്റര്‍നെറ്റ്‌ സ്പീഡ് കൂട്ടി നോക്കാം...

നിങ്ങളുടെ സിസ്റ്റം വിന്‍ഡോസ്‌ 7 ആണോ...ആണെങ്കില്‍ നിങ്ങള്‍ക്ക് കൊള്ളാം...എന്റേത് അതായത് കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു....ഹു ഹു ..
....ഇപ്പൊ ഒരു ചോദ്യം മുഖത്തുണ്ട് ..എന്താപ്പോ ഇത്ര വലിയ ആനക്കാര്യം എന്ന് അല്ലെ...പറയാം...നമ്മുടെ സ്ഥിരം പ്രശ്നം ആണല്ലോ..ഇന്റര്‍നെറ്റ്‌ സ്പീഡ് ...അത് നമുക്ക് കുറച്ചു സ്പീഡ് കൂട്ടി നോക്കാം...പക്ഷെ XP എന്‍റെ കയ്യില്‍ ഇല്ലാത്തത് കൊണ്ട് അതിന്‍റെ സ്ക്രീന്‍ ഷോട്ട് ഇല്ല.....ഏതായാലും വിന്‍ഡോസ്‌ 7 ഇല്‍ ഞാന്‍ ചെയ്തതിന്‍റെ സ്ക്രീന്‍ ഷോട്ട് ഇടുന്നു....ഞാന്‍ ചെയ്തു നോക്കി..എനിക്കിഷ്ട്ടായി..നിങ്ങള്‍ക്ക് ഇഷ്ട്ടമാവും ..ഉറപ്പ്....
.

.
.
ഇന്‍റര്‍നെറ്റ് ബ്രൗസിംഗിന്‍റെ സ്പീഡിനെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ് DNS സെര്‍വ്വറുകൾ. സാധാരണ ഗതിയിൽ നമ്മള്‍ ഉപയോഗിക്കുക സര്‍വ്വീസ് പ്രൊവൈഡറിന്‍റെ DNS സെര്‍വ്വറായിരിക്കും. പലകാരണങ്ങള്‍കൊണ്ടും അതിന്‍റെ വേഗത കുറവായിട്ടായിരിക്കും കാണപ്പെടുക. അതിനു പരിഹാരമായി ചെയ്യാന്‍ കഴിയുന്നത് ആ DNS സെര്‍വ്വറിനെ മാറ്റി മറ്റേതെങ്കിലും DNS സെര്‍വ്വറുകളെ അവിടെ കോണ്‍ഫിഗര്‍ ചെയ്യുകയാണ്.
.
.
കൂടുതല്‍ വേഗത പ്രധാനം ചെയ്യുന്ന ധാരാളം DNS സെര്‍വ്വറുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്.അതില്‍ത്തന്നെ ഏറ്റവും വേഗതയുള്ളത് കണ്ടുപിടിച്ചു തരുന്ന ഒരു ഓപ്പണ്‍ സോഴ്സ് ബഞ്ച് മാര്‍ക്ക് ടൂളാണ് NameBench. (Mac OS X, UNIX എന്നിങ്ങനെ വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കും ഉപയോഗിക്കാനാവുന്ന നേംബഞ്ച് ടൂള്‍ ലഭ്യമാണ്). നെയിം ബഞ്ച് ഡൌൺലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
.
.
namebench റണ്‍ ചെയ്യുമ്പോള്‍ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ തുറന്നു വരും...
.

.
.
ഇതില്‍ ഒരു മാറ്റവും ചെയ്യാതെ സ്റ്റാര്‍ട്ട്‌ ചെയ്യുക..
ഒരു പത്തു പതിനഞ്ചു മിനിറ്റ് കാത്തിരിക്കുക...ഒരു ചായ കുടിച്ചു പോരൂ..ഹു ഹു എനിക്കും ഒന്ന് പറഞ്ഞേര്..
ചായ കുടിച്ചു കഴിഞ്ഞാല്‍ ഒരു റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്തു കിട്ടും..

.

.
.
അത് അവിടെ വെച്ചിട്ട് ഡസ്ക്ടോപിലെ Network Places എന്നാ ഐക്കണിന്റെ Properties എടുക്കുക...ശേഷം സ്ക്രീന്‍ ഷോട്ട് ശ്രദ്ദിക്കുക..



.
.
കണ്ടല്ലോ...ഇനി അവിടെ നേരത്തെ ജനറേറ്റ് ചെയ്ത റെക്കമെന്‍റഡ് കോണ്‍ഫിഗറേഷനിലെ ആദ്യത്തെ രണ്ട് അഡ്രസുകള്‍ ഇവിടെ എന്‍റര്‍ ചെയ്യുക..
.

ഇനി സിസ്റ്റം റീ സ്ടാര്ട്ട് ചെയ്തു നോക്കൂ...തീര്‍ച്ചയായും വേഗത അനുഭവപ്പെടും..
ISP provider ന്‍റെ പഴയ സെറ്റിംഗ്സിലേക്ക് തിരിച്ചു പോകണമെങ്കില്‍ .obtain DNS server address automatically എന്നതില്‍ ക്ലിക്കിയാല്‍ മതി...ഓക്കേ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

x

SUBSCRIBE NOW!!!


Get This