Blogger Widgets AKSHARAM: മോബൈല്‍ ഉപയോഗിക്കുന്നവര്‍ക്കായ് ഒരു സൂപ്പര്‍ സോഫ്റ്റ് വെയര്‍ ഫ്രീ
♥♥♥"WELCOME TO AKSHARAM..... HAVE A NICE DAY...!!!!"♥♥♥
Blogger Widgets

2011, ഡിസംബർ 16, വെള്ളിയാഴ്‌ച

മോബൈല്‍ ഉപയോഗിക്കുന്നവര്‍ക്കായ് ഒരു സൂപ്പര്‍ സോഫ്റ്റ് വെയര്‍ ഫ്രീ


എല്ലാര്‍ക്കും നമസ്കാരം, നിങ്ങള്‍ക്കായി ഇതാ ഒരു മൊബൈല്‍ ഫോണ്‍ optimization സോഫ്റ്റ്‌വെയര്‍ 'netqin mobile guard'. ഇതിലെന്താ പുതുമ എന്ന് ചിന്തിക്കാന്‍ വരട്ടെ, ഇതിലെ മുഴുവന്‍ ഓപ്ഷന്‍സും കണ്ടുകഴിഞ്ഞാല്‍ ഇത് നിങ്ങള്ക്ക് ഇഷ്ടപ്പെടും... സിംബിയന്‍ S60v3, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇത് വര്‍ക്ക്‌ ചെയ്യും. ഇതൊരു ഫ്രീ സോഫ്റ്റ്‌വെയര്‍ ആണ് ഡൌണ്‍ലോഡ് ചെയ്യാനായി ഇവിടെക്ലിക്കി ഫോണ്‍ മോഡല്‍ തിരഞ്ഞെടുക്കുക.

1. കോണ്ടാക്റ്റ് ബാക്കപ്പ്

നമ്മുടെ ഫോണ്‍ നമ്പറുകള്‍ മെമ്മറി കാര്‍ഡിലേക്കോ സെര്‍വര്‍ലേക്കോ ബാക്കപ്പ് ചെയ്യാവുന്നതാണ്.

2. ബൂട്ട് മാനേജര്‍

ചില സോഫ്റ്റ്‌വെയറുകള്‍ ഫോണ്‍ ഓണ്‍ ചെയ്യമ്പോള്‍ തന്നെ സ്റ്റാര്‍ട്ട്‌ ആകുന്നുണ്ടാകും ( ഗൂഗിള്‍ മാപ്സ്, നിമ്ബുസ്, സ്കൈപ്...) കൂടുതല്‍ ഓട്ടോസ്ടാര്ട്ട് അപ്പ്ലിക്കേഷന്‍ ഉണ്ടെങ്കില്‍ ഫോണ്‍ സ്ലോ ആകും
ഓരോന്നിന്റെയും സെറ്റിങ്ങ്സില്‍ പോയി ഓട്ടോസ്ടാര്ട്ട് ഡിസേബിള്‍ ചെയ്യുന്നതിനു പകരം ഈ വിന്‍ഡോയില്‍ നിന്ന് തന്നെ ഏതൊക്കെ സോഫ്റ്റ്‌വെയറുകള്‍ ഓട്ടോസ്ടാര്ട്ട് ആവണമെന്ന് സെലക്ട്‌ ചെയ്യാം.

3.ക്ലീന്‍ സ്പാം

ഇതില്‍ മെമ്മറി ക്ലീനിംഗ്, സിസ്റ്റം ക്ലീനിംഗ്, മെസ്സേജ് ക്ലീനിംഗ് എന്നീ ഒപ്ഷന്‍സ്‌ ഉണ്ട്.

മെമ്മറി ക്ലീനിംഗ്- ഈ വിന്‍ഡോയില്‍ നിന്ന് റണ്ണിംഗ് ആപ്പ്ലിക്കെഷന്‍സ്‌ ക്ലോസ് ചെയ്യാം (നോക്കിയ ovi പോലെയുള്ള ചില പ്രോഗ്രാമുകള്‍ ബാക്ക്ഗ്രൌണ്ടില്‍ റണ്‍ ചെയ്യുന്നുണ്ടാകും ഇവ ക്ലോസ്
ചെയ്യാന്‍ ഈ വിന്‍ഡോ ഉപയോഗിക്കാം)

സിസ്റ്റം ക്ലീനിംഗ്- കമ്പ്യൂട്ടരില്‍ ടെമ്പററി ഫയല്‍സ് ഡിലീറ്റ് ചെയ്തില്ലെങ്കില്‍ സിസ്റ്റം സ്ലോ ആകുമെന്നു നമുക്കറിയാം ഫോണിന്റെ കാര്യവും വ്യതസ്തമല്ല. ഫോണിലെ സിസ്റ്റം കാഷെ, ഇമേജ് കാഷെ,
ഇന്റര്‍നെറ്റ്‌ കാഷെ ഇന്‍സ്റ്റലേശന്‍ റെക്കോര്‍ഡ്സ് എന്നിവ ക്ലീന്‍ ചെയ്യാം.

4. അപ്പ്ലിക്കേഷന്‍ മാനേജര്‍

ഇതില്‍ ഫോണിലെ അപ്പ്ലിക്കേഷന്‍സിന്റെ റേറ്റിംഗ്, വെര്‍ഷന്‍, സെക്യൂരിറ്റി ലെവല്‍, മേക്കെര്‍ എന്നിവ കാണാം. കൂടാതെ അപ്പ്ലിക്കേഷന്‍സ് റേറ്റ് ചെയ്യാം, കമന്റ്‌ ചെയ്യാം, അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാം.

5. ഒ എസ് സ്കാന്‍

ഇത് ഫോണ്‍ ഒപ്ടിമിസേഷന്‍ വിന്‍ഡോ ആണ്, ഇതില്‍ ബ്ലൂടൂത്ത്‌ സ്റ്റാറ്റസ്, പവര്‍ സേവിംഗ് സെറ്റിംഗ്സ്, മെമ്മറി യൂസേജ്... എന്നിങ്ങനെ കുറെ സെറ്റിംഗ്സ് ചെക്ക് ചെയ്തു ഏതൊക്കെ സെറ്റിംഗ്സ്
മാറ്റണമെന്ന് ഡിസ്പ്ലേ ചെയ്യും.

6. കാള്‍ ഫില്‍റ്റര്‍

ഇതില്‍ കാള്‍സ് മെസ്സജുകള്‍ എന്നിവ ബ്ലോക്ക്‌ ചെയ്യാം.

ബ്ലാക്ക്‌ ലിസ്റ്റ്- ബ്ലാക്ക്‌ ലിസ്റ്റില്‍ ഉള്ള നമ്പരുകളില്‍ നിന്നുള്ള കാള്‍സ്/മെസ്സജുകള്‍ എന്നിവ ഒരുമിച്ചോ ഏതെങ്കിലും ഒന്ന് മാത്രമായോ ബ്ലോക്കാം.

വൈറ്റ്‌ ലിസ്റ്റ്- ഈ ലിസ്റ്റില്‍ ഉള്ള നമ്പരുകളില്‍ നിന്നുള്ള കാള്‍സ്/മെസ്സജുകള്‍ (ഏതെങ്കിലും ഒന്ന് മാത്രമായോ) സ്വീകരിക്കാം.

കോണ്ടാക്റ്റ്- കോണ്ടാക്റ്റ്‌സില്‍ ഉള്ള നമ്പരുകളില്‍ നിന്നുള്ള കാള്‍സ്/മെസ്സജുകള്‍ (ഏതെങ്കിലും ഒന്ന് മാത്രമായോ) സ്വീകരിക്കുകയോ ഒഴിവാക്കുകയോ ചെയ്യാം.

സ്ട്രെയ്ന്ജര്‍- കോണ്ടാക്റ്റ്‌സില്‍ ഇല്ലാത്ത നമ്പരുകളില്‍ നിന്നുള്ള കാള്‍സ്/മെസ്സജുകള്‍ (ഏതെങ്കിലും ഒന്ന് മാത്രമായോ) ഒഴിവാക്കാം.

കണക്ഷന്‍ പ്രോംപ്റ്റ് എന്നൊരു ഓപ്ഷന്‍ കൂടെയുണ്ട് ഇനേബിള്‍ ചെയ്താല്‍, ഡയല്‍ ചെയ്യുമ്പോള്‍ കാള്‍ കണക്ട് ആയാല്‍ സ്ക്രീന്‍ ലൈറ്റ്‌ ബ്ലിങ്ക് ആകും. അതായത് ഫോണ്‍ ചെവിയില്‍ വെച്ചില്ലേലും
കാള്‍ കണക്ട് ആയെന്നു അറിയാം ( ഡയല്‍ ചെയ്യുമ്പോഴാണു കൂടുതല്‍ റെഡിയെഷന്‍ ഉണ്ടാകുന്നത്! )

7. വെബ്‌ മാനേജര്‍

ഇതില്‍ ഡാറ്റ യൂസേജ് സെറ്റ് ചെയ്യാം എത്രത്തോളം ഡാറ്റ ഉപയോഗിച്ചെന്നും എത്ര ബാക്കിയുണ്ടെന്നും കാണാം. നിങ്ങള്‍ 2GB നെറ്റ് ഓഫര്‍ ചെയ്തെന്നിരിക്കട്ടെ, ഓഫര്‍ ചെയ്ത അന്ന് മുതല്‍ 30 ദിവസത്തേക്ക് യൂസേജ് 2GB ആയി സെറ്റ്‌ചെയ്യാം. ( ചില കമ്പനികളിലൊന്നും യൂസേജ് അറിയാന്‍ മാര്‍ഗമില്ല ). കണക്ടഡ് ആപ്പ്ലിക്കെഷന്‍സ്‌, കണക്ഷന്‍ ലോഗ് എന്നിവയും ഉണ്ട്.

8. ഫയല്‍ മാനേജര്‍

ഇതില്‍ കട്ട്‌, കോപ്പി, പേസ്റ്റ് കൂടാതെ ഏത് ഫോര്‍മാറ്റിലുള്ള ഫയലും ബ്ലൂടൂത്ത്‌ വഴി അയക്കാനും സാധിക്കും ( ഫോണ്‍ ഫയല്‍ മാനേജര്‍ല്‍ അപ്പ്ലിക്കേഷന്‍ ഫയല്‍സ് അയക്കാന്‍ സാധിക്കില്ല. )

ഫയല്‍ എക്സ്റ്റന്‍ഷന്‍ വെച്ച് സേര്‍ച്ച്‌ ചെയ്യാം ഉദാഹരണതിനു anoop എന്ന പേരിലുള്ള ഫോട്ടോ തിരയണമെങ്കില്‍ anoop.jpg എന്ന് സെര്‍ച്ച്‌ ചെയ്താല്‍ ആ പേരിലുള്ള ഫോട്ടോസ് മാത്രം സെര്‍ച്ച്‌ ആവും. ബ്ലൂടൂത്ത്‌ വഴി വന്ന ഫയലുകള്‍ നമുക്കിഷ്ടമുള്ള ഫോള്‍ഡറിലേക്ക് മാറ്റാം.

9.സേഫ് മോഡ്

സേഫ് മോഡ് ആക്ടിവേറ്റ് ചെയ്താല്‍ നോണ്‍സിസ്റ്റം അപ്പ്ലിക്കേഷന്‍സ് എല്ലാം ക്ലോസ് ആകും.

1 അഭിപ്രായം:

x

SUBSCRIBE NOW!!!


Get This