Blogger Widgets AKSHARAM: നിങ്ങൾക്കായ് സ്മൈലി കളക്ഷൻ
♥♥♥"WELCOME TO AKSHARAM..... HAVE A NICE DAY...!!!!"♥♥♥
Blogger Widgets

2012, മേയ് 6, ഞായറാഴ്‌ച

നിങ്ങൾക്കായ് സ്മൈലി കളക്ഷൻ


എല്ലാവർക്കും നമസ്കാരം
ഇന്ന് നിങ്ങൾക്കെല്ലാം ഒരുപാട് ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഒരടിപൊളി ടിപ്പ് ആണിടുന്നത് കേട്ടോ.
പലരും ഇതിനുമുമ്പ് എന്നോട് ഇക്കാര്യം ചോദിച്ചിരുന്നു. അപ്പോഴൊക്കെ ഞാൻ ഇത് രഹസ്യമാക്കി വച്ചിരിക്കായിരുന്നു. ഇന്നിപ്പോ ഇത് നിങ്ങൾക്കും തരാം എന്നു കരുതി. സംഗതി മറ്റൊന്നുമല്ല, പലപ്പോഴും ഞാൻ കമന്റിടുമ്പോഴും കമന്റിനു മറുപടി ചെയ്യുമ്പോഴും സ്മൈലികൾ ഉപയോഗിക്കാറുണ്ട്. ഇത് എവിടെ നിന്നു കിട്ടുന്നു എന്ന് പലർക്കും സംശയം.. ഇതാ നോക്കിക്കോ.
സ്മൈലി മാത്രമല്ല കയ്യൊപ്പും ചേർക്കാം
.ആകർഷകവും പ്രശസ്തവും ആയ  ചില വചനങ്ങൾ  ചേർക്കാം
.ഇപ്പോഴുള്ള ഈ സ്മൈലി കളക്ഷനിലേക്ക് പല ഫ്രീപാക്കുകളും ആഡ് ചെയ്യാം ദാ ഇങ്ങനെ
ആഡ് ചെയ്ത പുതിയ പാക്കുകൾ ലഭിക്കാൻ ദാ ഇങ്ങനെ
ഇത് ഒരുപാട് അപ്ലിക്കേഷനുകൾ സപ്പോർട്ട് ചെയ്യും അതിനൊപ്പം നമുക്ക് ഇവനെ എങ്ങനെ സുഹൃത്.കോമിൽ ഉപയോഗിക്കാം എന്നു നോക്കാം. അതിനായി ദാ ഇങ്ങനെ ചെയ്യണം.
വിൻഡൊയിൽ ഫയൽ എന്നതിനു താഴെ ക്ലിക്കിയാൽ സപ്പോർട്ട് ചെയ്യുന്ന കുറെ അപ്ലിക്കേഷൻ പേരുകൾ വരും. അതിൽ നിന്നും വെബ്ഫോറം (എച്.ടി.എം.എൽ) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇനി അത് നിങ്ങൾക്ക് കാണാനായില്ലെങ്കിൽ മുകളിലെ ചിത്രത്തിൽ താഴെയായി കാണുന്ന അദർ പ്രോഗ്രാംസിൽ നിന്നും വെബ്ഫോറം(എച്.ടി.എം.എൽ) തിരഞ്ഞെടുക്കുക. ഇനി സുഹ്രുത്ത് കമന്റ് വിന്റോ തുറന്ന് എച്.ടി.എമ്.എൽ ക്ലിക്കിയ ശേഷം നമ്മുടെ അപ്ലിക്കേഷൻ വിൻഡൊയിൽ നിന്നും ആവശ്യമായ സ്മൈലി ഡബിൾ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കിൽ ഡ്രാഗ് ഡ്രോപ്പ് ചെയ്യുകയോ ചെയ്താൽ മതി.
ഒരു കാര്യംകൂടി ശ്രദ്ധിക്കണം കേട്ടോ ദാ ഇത്
ഓപ്ഷൻ ക്ലിക്ക് ചെയ്ത ശേഷം വരുന്ന വിൻഡോയിൽ പ്രിഫറൻസ് എന്നതിൽ ക്ലിക്ക് ചെയ്യുക  ദാ ഇങ്ങനെ
അതിനെ തൂടർന്ന് വരുന്ന വിൻഡൊയിൽ നിന്നും ദാ ഇങ്ങനെ
ഇമേജ് പ്രോപ്പർട്ടീസ് എന്ന രണ്ടാമത്തെ ഓപ്ഷൻ എടുത്ത് വലതു വശത്തു കാണുന്ന പോലെ “ഇൻസെർട്ട് ഇമേജ് വിത് ലിങ്ക്സ്” എന്നത് അൺടിക് ചെയ്യുക.
അത്രയേ ഉള്ളൂ. ഇനി ഉപയോഗിച്ചു തുടങ്ങിക്കോ..
.
.
എഴുതിയിരിക്കുന്നതു © നന്ദകുമാർ നമ്പൂതിരി -

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

x

SUBSCRIBE NOW!!!


Get This