Blogger Widgets AKSHARAM: പരീക്ഷകളെ നേരിടാന്‍
♥♥♥"WELCOME TO AKSHARAM..... HAVE A NICE DAY...!!!!"♥♥♥
Blogger Widgets

2011, ജൂലൈ 12, ചൊവ്വാഴ്ച

പരീക്ഷകളെ നേരിടാന്‍പരീക്ഷാക്കാലമായി. ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള പഠനത്തിലാണു കുട്ടികള്‍. അതിനാല്‍തന്നെ പരീക്ഷ കഴിയുമ്പോഴേക്കും ആരോഗ്യവും ഒരു വഴിക്കാകും. പഠനത്തോടൊപ്പം ഭക്ഷണകാര്യത്തിലും ഉറങ്ങുന്നതിലും പ്രത്യേകം ശ്രദ്ധവേണം. ഇല്ലെങ്കില്‍ പഠിച്ചതെല്ലാം വെള്ളത്തില്‍ വരച്ച വര പോലെ ശൂന്യമാകും.

പരീക്ഷക്കാലത്ത്‌ ശ്രദ്ധക്കേണ്ട ചില ഭക്ഷണ ശീലങ്ങളേക്കുറിച്ചു പറയാം.

*ഒന്ന്‌

മിനറലുകളും ജീവകങ്ങളും ധാരാളമടങ്ങിയ ഭക്ഷണം മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ സഹായിക്കും. നന്നായി പഠിക്കുന്നതിനുവേണ്ട മാനസികവും ശാരീരികവുമായ ആരോഗ്യത്തിനായി ജീവകം ബി, ഇരുമ്പ്‌ എന്നിവയടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണം.

ചുവന്ന ഇറച്ചി, ചീര, പയറുവര്‍ഗങ്ങള്‍ എന്നിവയില്‍ ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട്‌. മുട്ട, ധാന്യങ്ങള്‍ എന്നിവയില്‍ ജീവകം ബി അടങ്ങിയിട്ടുണ്ട്‌. സോയാബീന്‍, മത്സ്യം എന്നിവ ബൗദ്ധികമായ ഉത്തേജനത്തിനു സഹായിക്കുമെന്നു പഠനങ്ങളില്‍നിന്നും വ്യക്‌തമായിട്ടുണ്ട്‌.

*രണ്ട്‌

വിപണിയില്‍ വാങ്ങാന്‍ ലഭിക്കുന്ന ഹെല്‍ത്ത്‌ ഡ്രിങ്കുകളും മറ്റും നല്ലാതാണെങ്കിലും പ്രകൃതിദത്ത ഭക്ഷണത്തെ ആശ്രയിക്കുന്നതാണ്‌ എപ്പോഴും ഉചിതം. ജീവകം സി അടങ്ങിയ ഗുളിക കഴിക്കുന്നതിനേക്കാള്‍ ഒരു ഓറഞ്ച്‌ കഴിക്കുന്നത്‌ ഏറെ ഗുണംചെയ്യും. കാരണം ഓറഞ്ചില്‍ ജീവകം സി മാത്രമല്ല, നാരുകളും ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്‌.

*മൂന്ന്‌

കൂട്ടുകൂടിയിരുന്നു പഠിക്കുമ്പോള്‍ കുട്ടികള്‍ പലപ്പോഴും ഭക്ഷണം കഴിക്കുന്നതിനേപ്പറ്റി മറക്കാറുണ്ട്‌. അത്തരക്കാര്‍ക്ക്‌ ഒരു ഉപദേശം. കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കാന്‍ ഒരിക്കലും ഉപേക്ഷ വിചാരിക്കരുത്‌. എന്നാല്‍ ഇടവേളകളിലെ സ്‌നാക്‌സ് പൂര്‍ണമായും ഒഴിവാക്കണം. കാരണം പോഷകാംശമോ കലോറിയോ അടങ്ങിയിട്ടില്ല എന്നതുതന്നെ.

*നാല്‌

മൂന്നുനേരവും അമിതമായി കഴിക്കുന്നതിനേക്കാള്‍ അഞ്ചോ ആറോ തവണയായി ഭക്ഷണം അല്‍പാല്‍പം അകത്താക്കുന്നതാണ്‌ നല്ലത്‌. അമിതഭക്ഷണത്തിനുശേഷം മാനസികമായും ശാരീരികവുമായ ക്ഷീണം വര്‍ധിക്കുമെന്നതാണു കാരണം.

*അഞ്ച്‌

പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്‌. ഒരു ദിവസത്തെ ശാരീരിക പ്രവര്‍ത്തനത്തിനാവശ്യമായ മിനറലുകളും പ്രോട്ടീനുകളും കാത്സ്യവും നാരുകളും മറ്റും ഇതുവഴിയാണു ലഭിക്കുന്നത്‌. പാലും പയറുവര്‍ഗവും ഏതെങ്കിലുമൊരു പഴവും പ്രഭാതഭക്ഷണമായി ഉള്‍പ്പെടുത്താം.

*ആറ്‌

ബുദ്ധിക്ക്‌ ഉണര്‍വും ഉന്മേഷവും വികാസവും ലഭിക്കാന്‍ പഴവര്‍ഗങ്ങള്‍ സഹായിക്കും. പഴങ്ങളിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ പഞ്ചസാര ഊര്‍ജം വര്‍ധിപ്പിക്കും.

*ഏഴ്‌

പച്ചക്കറികള്‍ ധാരാളമായി കഴിക്കുക. കൂടുതല്‍ ഇരുണ്ട നിറങ്ങളിലുള്ള പച്ചക്കറികള്‍ പോഷകാംശങ്ങളുടെ കാര്യത്തിലും മുന്‍പന്തിയിലാണ്‌.

*എട്ട്‌

പരീക്ഷാദിവസങ്ങളില്‍ തിരക്കിട്ട്‌ പ്രഭാതഭക്ഷണം കഴിക്കുന്നതിനു പകരം ആവശ്യത്തിനു സമയമെടുത്ത്‌ ആസ്വദിച്ച്‌ കഴിക്കുക. പരീക്ഷാച്ചൂടില്‍ ഒരിക്കലും പ്രഭാതഭക്ഷണം ഉപേക്ഷിക്കരുത്‌. മുട്ടയും അണ്ടിപ്പരിപ്പും കഴക്കുന്നതു ദിനം മുഴുവന്‍ ഊര്‍ജം പകരും. വയറു നിറയെ കഴിക്കാതെ കുറഞ്ഞ അളവില്‍ മാത്രം കഴിക്കുക. ഭക്ഷണം അമിതമാകുന്നതു ചിലപ്പോള്‍ ഉറക്കം വരാനിടയാക്കും.

*ഒമ്പത്‌

ചൂടുകാലമായതിനാല്‍ നിര്‍ജലീകരണം സംഭവിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇടയ്‌ക്കിടെ വെള്ളം കുടിക്കുക.

*പത്ത്‌

പരീക്ഷയുടെ തലേന്ന്‌ ഒരല്‍പം മദ്യം അകത്താക്കാമെന്നു കരുതുന്ന കോളജ്‌ വിദ്യാര്‍ഥികള്‍ക്ക്‌ ഒരു മുന്നറിയിപ്പ്‌. പരീക്ഷാ തലേന്നുള്ള മദ്യപാനം ശ്രദ്ധയില്ലായ്‌മയ്‌ക്കും തലവേദനയ്‌ക്കും ഇടയാക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

x

SUBSCRIBE NOW!!!


Get This