mp3 പാട്ടുകളില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ചിത്രം ഉള്‍പ്പെടുത്തുന്നതെങ്ങിനെ ?
മമ്മൂക്കയുടെ പുതിയ ചിത്രമായ Bombay March 12 എന്ന ചിത്രത്തിലെ മനോഹര ഗാനങ്ങള്‍ കേട്ട് കൊണ്ടിരിക്കുംബോള്‍ ആണിങ്ങിനെയൊരു ഐഡിയ തോന്നിയത്...മനോഹര ഗാനങ്ങള്‍ എന്നു വെറുതെ പറഞ്ഞതോ മമ്മൂക്കയുടെ ഫാനോ അല്ല ഞാന്‍..എന്നാലും പറയാതെ വയ്യ ഹിന്ദിക്കാരായ സോനു നിഗമും സാധനാ സര്‍ഗവും പാടിയിരിക്കുന്ന 2 ഗാനങ്ങള്‍ അടിപൊളിയെന്നു പറയാതിരിക്കാന്‍ പറ്റില്ല...പാട്ടുകള്‍ 123musiq.com എന്ന സൈറ്റില്‍ നിന്നും ആണു കിട്ടിയത്, അത് പ്ലേ ചെയ്തു കൊണ്ടിരിക്കുംബോളാണു വിന്നാബില്‍ ( Winamp) മമ്മൂട്ടിയുടെ ചിത്രം ഒപ്പം കണ്ടത്.. എന്നാല്‍ പിന്നെ അതെങ്ങിനെ മാറ്റി നമ്മുടെ സ്വന്തം ഫോട്ടൊ ഇടുന്നത് എങ്ങിനെ എന്ന്‍ അറിഞ്ഞു കൂടാത്ത കൂട്ടുകാര്‍ക്ക് പറഞ്ഞു കൊടുത്തേക്കാം എന്ന്‍ വിചാരിച്ചു
Download Link :http://www.computric.com/mp3-e
ആദ്യം മുകളില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും സോഫ്റ്റ്വെയര്‍ ഡൌണ്‍ ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക, 2 എം ബി യോളം സൈസേ അതിനുള്ളു, ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം സോഫ്റ്റ്വെയര്‍ ഓണ്‍ ആക്കി mp3 പാട്ടുകള്‍ കിടക്കുന്ന ഫോള്‍ഡര്‍ കാണിച്ചു കൊടുക്കണം ,അല്ലെങ്കില്‍ പാട്ടുകള്‍ സോഫ്റ്റ്വെയറിന്റെ വലതു വശത്തുള്ള ഭാഗത്തേക്ക് ഡ്രാഗ് ചെയ്തു ഇടുക ( ഡ്രാഗ് എന്നാല്‍ ഒരു ഫയലില്‍ ക്ലിക് ചെയ്തു പിടിച്ചു കൊണ്ട് വന്നു ക്ലിക് വിടുക) ഇനി ആവശ്യമുള്ള പാട്ടുകളോ അതോ ഓരോന്നോ ആയി വലതു വശത്തു കാണുന്ന പേരില്‍ ക്ലിക് ചെയ്യുക
അപ്പോള്‍ ആ പാട്ടിന്റെ വിവരങ്ങള്‍ ഇടതുവശത്തു കാണാന്‍ ആവും അതില്‍ ചിത്രങ്ങള്‍ നിലവില്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ അതും കാണാന്‍ ആവും,അങ്ങിനെ ചിത്രം ഉണ്ടെങ്കില്‍ ആ ചിത്രത്തില്‍ റൈറ്റ് ക്ലിക് ചെയ്തു Remove Cover എന്നതില്‍ ക്ലിക് ചെയ്താല്‍ ആ ചിത്രം ഡിലീറ്റ് ചെയ്യാവുന്ന്താണു,ഡിലീറ്റ് ചെയ്താല്‍ മാത്രമേ പുതിയത് ചേര്‍ക്കാന്‍ ആവു, ഇനി വീണ്ടും ആ ചിത്രം ഉണ്ടായിരുന്ന ഭാഗത്തു ക്ലിക് ചെയ്യുക,Add cover എന്നതില്‍ ക്ലിക് ചെയ്തു നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു ചിത്രം ബ്രൌസ് ചെയ്തു കൊടുക്കുക,അതിനു ശേഷം സേവ് ചെയ്യുക,ഇനി ആ പാട്ട് വിന്നാമ്പിലോ മീഡിയാ പ്ലേയറിലോ പ്ലേ ചെയ്തു നോക്കു...നിങ്ങള്‍ ചേര്‍ത്ത ചിത്രം അതില്‍ കാണാം,ആ ഫയല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും മോബൈലില്‍ ( പുതിയ ടൈപ്പ്) അയച്ചു കൊടുക്കു...നിങ്ങളുടെ ചിത്രം അവരുടെ മോബൈലിലും കാണാന്‍ സാധിക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ