Blogger Widgets AKSHARAM: നിങ്ങളുടെ സ്വന്തം ജിമെയില്‍ ഐ.ഡി കൂടാതെ ഓഫീസിന്റെ ജിമെയില്‍ കമ്പനിയുടെ ഐ.ഡി കൂടെ ഉപയോഗിക്കേണ്ടി വരാറുണ്ടോ?
♥♥♥"WELCOME TO AKSHARAM..... HAVE A NICE DAY...!!!!"♥♥♥
Blogger Widgets

2011, ജൂലൈ 11, തിങ്കളാഴ്‌ച

നിങ്ങളുടെ സ്വന്തം ജിമെയില്‍ ഐ.ഡി കൂടാതെ ഓഫീസിന്റെ ജിമെയില്‍ കമ്പനിയുടെ ഐ.ഡി കൂടെ ഉപയോഗിക്കേണ്ടി വരാറുണ്ടോ?



നിങ്ങള്‍ സ്വന്തമായി രണ്ട് ജി മെയില്‍ ഐ.ഡി ഉപയോഗിക്കുന്ന ആളാണോ? നിങ്ങളുടെ സ്വന്തം ജിമെയില്‍ ഐ.ഡി കൂടാതെ ഓഫീസിന്റെ ജിമെയില്‍ കമ്പനിയുടെ ഐ.ഡി കൂടെ ഉപയോഗിക്കേണ്ടി വരാറുണ്ടോ?
എങ്കില്‍ നിങ്ങള്‍ ദിവസവും എന്ത് ചെയ്യും. ഒരു ബ്രൗസറെടുത്ത് ഒരു ഐ.ഡിയും മറ്റൊരു വിന്‍ഡോ തുറന്ന് മറ്റൊരു ഐ.ഡി.യും പ്രവര്‍ത്തിപ്പിക്കും അല്ലെ.എങ്കില്‍ ഇനി അങ്ങനെ രണ്ട് ജിമെയില്‍ തുറന്ന് നിങ്ങളുടെ വിലപ്പെട്ട സമയവും അധ്വാനവും കളയണ്ട. നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം പഴയ ജിമെയില്‍ മാത്രം
തുറന്ന് ഓഫീസിലെ ഐ.ഡിയിലേക്ക് വന്ന മെയിലുകളും തുറന്ന് വായിക്കാം. അഥവാ ഓഫീസ് ഐ.ഡിയിലേക്ക് വരുന്ന മെയിലിന്റെ ഒരു കോപ്പി നിങ്ങളുടെ മെയിലിലുമെത്തും. അതില്‍ നിന്ന് തന്നെ ഓഫീസ് ഐ.ഡി ഉപയോഗിച്ച് മറുപടി അയക്കാനും സൗകര്യമുണ്ടാവുമ്പോള്‍ പിന്നെ ഈ സംവിധാനം ധൈര്യമായി പരീക്ഷിക്കാം. സംവിധാനം ആവശ്യമില്ലെങ്കില്‍ ഒഴിവാക്കുവാനും സൗകര്യമുണ്ട്. നിലവിലെ ഐ.ഡിക്ക് പകരം നിങ്ങള്‍ പുതുതായി മറ്റൊരു ഐ.ഡി ഉപയോഗിക്കാന്‍ ഉദ്ദ്യേശിക്കുന്നുവെങ്കിലും ഈ സംവിധാനം ഉപയോഗിക്കാം. രണ്ടിലും വരുത്ത മെയിലുകള്‍ മിസ്സാവുകയുമില്ല.

ഉപയോഗിക്കുന്നവിധം: ആദ്യം നിങ്ങളുടെ പേഴ്‌സണല്‍ ജിമെയില്‍ തുറന്ന് settings എടുക്കുക. അതില്‍ Account and Import ക്ലിക്ക് ചെയ്യുക. send mail from another Address ക്ലിക്ക് ചെയ്യുക. അവിടെ ഓഫീസ് പേരും ജിമെയില്‍ ഐഡിയും നല്‍കുക. next step ചെയ്ത് send Verification ക്ലിക്ക് ചെയ്യുക minimize ചെയ്തിടുക. തുടര്‍ന്ന് നിങ്ങളുടെ ഓഫീസ് മെയില്‍തുറന്ന് വെരിഫിക്കേഷന്‍ കോഡ് കോപ്പി ചെയ്തിടുകയോ മെയിലില്‍ വന്ന ലിങ്ക് ക്ലിക്ക് ചെയ്യുകയോ ചെയ്യുന്നതിലൂടെ സംഗതി ആക്ടീവായി. composemail എടുത്താല്‍ മുകളില്‍ പുതുതായി കാണുന്ന ബോക്‌സില്‍ നിന്നും ഏത് മെയിലിന്‍ നിന്ന് അയക്കണമെന്ന് തീരുമാനിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

x

SUBSCRIBE NOW!!!


Get This