ഇന്നലെ ഒരു സുഹൃത്തെന്നോടു ചോദിച്ചു ഒരു സിനിമയിലെ ഒരു സോങ്ങ് മാത്രമായി കട്ട് ചെയ്തെടുക്കുന്നത് എങ്ങിനെയാണെന്നു പറഞ്ഞു കൊടുക്കാമോ എന്നു...ഞാന്‍ പല സോഫ്റ്റ് വെയറുകള്‍ ടെസ്റ്റ് ചെയ്തു,ചിലതു ഷെയര്‍വെയറും ചിലതു ഫ്രീ വെയറുമായി ലഭിച്ചിരുന്നു,ഫ്രീ വെയര്‍ എന്നാല്‍ നിങ്ങള്‍ പൈസ കൊടുത്തു വാങ്ങേണ്ട എന്നര്‍ത്ഥം,ഷെയര്‍ വെയര്‍ പൈസ കൊടുത്തു അതിന്റെ സീരിയല്‍ വാങ്ങേണ്ടി വരും, ഞാന്‍ ഇവിടെ നിങ്ങള്‍ക്കു നല്‍കുന്നത് ഒരു ഫ്രീ വെയര്‍ ആണു,ആദ്യം അത് ഡൌണ്‍ ലോഡ് ചെയ്യാന്‍ഇവിടെ ക്ലിക് ചെയ്യുക
ഡൌണ്‍ ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഒരു വീഡിയോ ഫയല്‍ തിരഞ്ഞെടുക്കുക -( പോയന്റ് -1)
അതു പ്ലേ ചെയ്തു -( പോയന്റ് -2) ,എവിടെ നിന്നുമാണോ കട്ട് ചെയ്യേണ്ട ഭാഗം ആവുന്ന്ത് അവിടെ വച്ച് -( പോയന്റ് -3) start selection എന്നതു ക്ലിക് ചെയ്യുക
ഇനി എവിടെ വരെയുള്ള വീഡിയോ ആണോ കട്ട് ചെയ്യേണ്ടത് അത് അവസാനിക്കേണ്ട ഭാഗത്ത് വച്ച് -( പോയന്റ് -4) end selection എന്നതു ക്ലിക് ചെയ്യുക
ഇനി സ്റ്റാര്‍ട്ട് എന്ന ബട്ടന്‍ അമര്‍ത്തുക
നിങ്ങള്‍ക്കാവശ്യമുള്ള വീഡിയോയുടെ ഭാഗം കട്ടായി കഴിഞ്ഞു,ഇനി അത് കാണാന്‍ ലൊക്കേഷന്‍ നോക്കുക ( പോയന്റ് -5)
ആവശ്യമെങ്കില്‍ കട്ട് ചെയ്തു വരുന്ന വീഡി്യ്ക്ക് നിങ്ങള്‍ക്കിഷ്ടമുള്ള ഫോര്‍മാറ്റ് തിരഞ്ഞെടുക്കാം ,അതിനു ( പോയന്റ് -6) തിരഞ്ഞെടുക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ