Blogger Widgets AKSHARAM: ഷോര്‍ട്ട് കട്ട്‌ കമാന്‍ഡുകള്‍
♥♥♥"WELCOME TO AKSHARAM..... HAVE A NICE DAY...!!!!"♥♥♥
Blogger Widgets

2011, ജൂലൈ 11, തിങ്കളാഴ്‌ച

ഷോര്‍ട്ട് കട്ട്‌ കമാന്‍ഡുകള്‍സാധാരണയായി വിന്‍ഡോസ് ഉപയോഗിക്കുന്നവരില്‍ അധികപേരും കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ്വെയറുകള്‍ തുറക്കാന്‍ സ്റ്റാര്‍ട് മെനു(Start Menu) മാത്രം ഉപയോഗിച്ചു ശീലിച്ചിട്ടുള്ളവരാണ്.എന്നാല്‍ വിന്‍ഡോസിലെ പല പ്രോഗ്രാമുകളും സ്റ്റാര്‍ട് മെനുവിലെ Run ഓപ്ഷന്‍ ഉപയോഗിച്ചു തുറക്കാന്‍ സാധിക്കുമെന്ന് പലര്‍ക്കും അറിയില്ല.അത്തരക്കാര്‍ക്കു വേണ്ടിയുള്ളതാണ് ഈ പോസ്റ്റ്‌..
ഇതിനായി സ്റ്റാര്‍ട് മെനുവില്‍ നിന്നും Run സെലക്ട് ചെയ്യുക.അപ്പോള്‍ സ്റ്റാര്‍ട് മെനു ഐക്കണു മുകളിലായി ഒരു ചെറിയ പോപ്പ്അപ് വിന്‍ഡോ പ്രത്യക്ഷപ്പെടും.

അതാത് പ്രോഗ്രാമുകള്‍ക്കുള്ള ഷോര്‍ട്ട് കട്ട്‌ കമാന്‍ഡുകള്‍ ഈ പോപ്പ്അപ് വിന്‍ഡോയില്‍ ടൈപ് ചെയ്ത ശേഷം Ok ബട്ടണ്‍ ക്ലിക്ക് ചെയ്യുകയോ Enter കീ അമര്‍ത്തുകയോ ചെയ്താല്‍ ആ പ്രോഗ്രാം ഓപ്പണ്‍ ആകുന്നതാണ്..ഉദാഹരണത്തിന് Notepad എന്ന പ്രോഗ്രാം എടുക്കുന്നതിനു സാധാരണ ഗതിയില്‍ സ്റ്റാര്‍ട്ട്‌ മെനുവില്‍ നിന്നും യഥാക്രമം Programs > Accessories > Notepad എന്നിങ്ങനെ സെലക്ട് ചെയ്യേണ്ടി വരും.എന്നാല്‍ ഇതിനു പകരം Run ഓപ്ഷന്‍ എടുത്ത ശേഷം അവിടെ notepad എന്നു ടൈപ് ചെയ്തു എന്റര്‍ അടിച്ചുനോക്കു…Notepad പ്രോഗ്രാം തുറന്നു വരുന്നതു കാണാം.
ഇതുപോലെ നിരവധി പ്രോഗ്രാമുകള്‍ നിങ്ങള്‍ക്കു Run ഓപ്പണ്‍ ചെയ്ത് എടുക്കാന്‍ സാധിക്കും.ആദ്യം Start ക്ലിക്ക് ചെയ്യാതെ Run എടുക്കാനുള്ള ഒരു എളുപ്പവഴി നോക്കാം.അതിനായി കീബോര്‍ഡിലെ വിന്‍ഡോസ് കീ(Windows Key)അമര്‍ത്തിപ്പിടിച്ചുകൊണ്ട് ആര്‍ (R) അമര്‍ത്തുക.റണ്‍ വിന്‍ഡോ തുറക്കപ്പെടും.

പ്രധാനപ്പെട്ട ചില റണ്‍ ഷോര്‍ട്ട് കട്ടുകള്‍ നോക്കാം.

Wordpad – വേര്‍ഡ്പാഡ്(Wordpad)

calc – കാല്‍ക്കുലേറ്റര്‍(Calculator)

charmap – കാരക്ടര്‍ മാപ്(Character Map)

mspaint – മൈക്രോസോഫ്റ്റ് പെയിന്റ് പ്രോഗ്രാം(Microsoft Paint)

wmplayer – വിന്‍ഡോസ് മീഡിയാ പ്ലയര്‍(Windows Media Player)

firefox – മോസില്ല ഫയര്‍ഫോക്സ് ബ്രൌസര്‍(ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍) (Mozilla Firefox)

winword – മൈക്രോസോഫ്റ്റ് വേര്‍ഡ് (ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍) (MS Word)

excel – മൈക്രോസോഫ്ട് എക്സല്‍ (ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍) (MS Excel)

cmd – ഡോസ് കമാന്‍ഡ് പ്രോംപ്റ്റ് (Command Prompt)

control – കണ്‍ട്രോള്‍ പാനല്‍ (Control Panel)

control printers – കണ്‍ട്രോള്‍ പാനലിലെ “പ്രിന്റേഴ്സ് ആന്‍ഡ് ഫാക്സസ്” എന്ന പ്രോഗ്രാം(Control Panel-Printers&Faxes)

explorer – വിന്‍ഡോസ് എക്സ്പ്ലോറര്‍(Windows Explorer)

iexplore – ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍(Internet Explorer)

taskmgr – ടാസ്ക് മാനേജര്‍(Task Manager)

computric.com
sndvol32 – സൗണ്ട് കാര്‍ഡിനുള്ള വോളിയം കണ്ട്രോളര്‍(Volume Controller for Sound Card)

sndrec32 – സൗണ്ട് റെക്കോര്‍ഡര്‍(Sound Recorder)

ftp – വിന്‍ഡോസിലെ ബില്‍റ്റ്-ഇന്‍ എഫ്.ടി.പി. പ്രോഗ്രാം(Windows’s built-in FTP client)

സാധാരണ ആളുകള്‍ അത്ര തന്നെ ഉപയോഗിക്കാത്തതും എന്നാല്‍ അല്‍പ്പം സങ്കീര്‍ണമായ സിസ്റ്റം കോണ്‍ഫിഗറേഷനുകള്‍ക്കാവശ്യമുള്ള​തുമായ ചില ഷോര്‍ട്ട് കട്ടുകള്‍

cleanmgr – ഹാര്‍ഡ് ഡ്രൈവുകളിലെ അനാവശ്യ ഫയലുകള്‍ നീക്കം ചെയ്ത് കൂടുതല്‍ ഡിസ്ക് സ്പെയ്സ് ഉണ്ടാക്കുന്നു

clipbrd – വിന്‍ഡോസ് ക്ലിപ്പ് ബോര്‍ഡിലെ കണ്ടന്‍റുകള്‍ പ്രദര്‍ശിപ്പിക്കുന്നു(Clipboar​d Viewer)

drwatson – പ്രോഗ്രാമുകള്‍ ക്രാഷ് ആയതിനെ കുറിച്ചുള്ള വിവരം ശേഖരിക്കുന്നു.(Doctor Watson)

dxdiag – ഡയറക്ട്-എക്സ് കംപോണന്റുകള്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിശോധിക്കുന്നു(Direct-X compnents diagnozis)

inetmgr – ഐ.ഐ.എസ് വെബ് സെര്‍വര്‍ മാനേജര്‍(IIS Manager)

mmc – മൈക്രോസോഫ്റ്റ് മാനേജ്മെന്‍റ് കണ്‍സോള്‍(Microsoft Management Console)

msconfig – സ്റ്റാര്‍ട്ട്‌ അപ്പിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍(Starup problems)

msinfo32 – കമ്പ്യൂട്ടറിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക

regedit – വിന്‍ഡോസ് റെജിസ്ട്രി എഡിറ്റര്‍(Registry Editor)

sysedit – സ്റ്റാര്‍ട്ട്‌ അപ്പ് ഫയലുകള്‍ക്ക് മാറ്റം വരുത്താന്‍(config.sys,autoexec​.bat,win.ini,തുടങ്ങിയവക്ക് )

sfc /scannow – സിസ്റ്റം ഫയലുകള്‍ക്കു കുഴപ്പങ്ങളുണ്ടോ എന്നു പരിശോധിക്കാന്‍

ഇതിനു പുറമേ റണ്ണില്‍ ഡ്രൈവുകളുടെ/ഫോള്‍ഡറുകളുടെ പേരു ടൈപ് ചെയ്താല്‍ അവ തുറക്കാന്‍ സാധിക്കും.ഉദാഹരണത്തിന് C: എന്നു ടൈപ് ചെയ്താല്‍ സി ഡ്രൈവ് തുറന്നു വരും.D ഡ്രൈവിനകത്ത് മൂവീസ് എന്ന ഫോള്‍ഡര്‍ ഉണ്ടെങ്കില്‍ അതു തുറക്കുന്നതിനായി റണ്ണില്‍ D:\Movies എന്ന് ടൈപ് ചെയ്യുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

x

SUBSCRIBE NOW!!!


Get This