ഡെസ്ക്ടോപ്പ് ഉപയോക്താക്കളിൽ നല്ലൊരു വിഭാഗം അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുന്നതിനൊഴിച്ചു മറ്റെല്ലാത്തിനും മൗസ് ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഡെസ്ക്ടോപില് ഏറ്ററവും കൂടുതല്‍ മൗസ് ഉപയൊഗിച്ചു ചെയ്യുന്ന പല കാര്യങ്ങളും അതിനെക്കാള്‍ വേഗത്തില്‍ ചില കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍ ഉപയോഗിചു ചെയ്യാന്‍ സാധിക്കും.
കീ ബോര്‍ഡ് ഷോര്‍ട് കട്ടുകള്‍.
കമ്പ്യൂട്ടര്‍ കീബോര്‍ഡിലെ ചില കീകള്‍ പ്രത്യേക ആവശ്യങ്ങള്‍ക്കു വേണ്ടി ഉള്ളവയാണ്. പൊതുവായി സ്പെഷ്യല്‍ കീസ് ( Special keys) എന്നറിയപ്പെടുന്ന ഇവ കണ്ട്രോള്‍ (Control), ആള്‍ട് (Alt) , ഷിഫ്ട് (Shift) എന്നിവയാണ് കൂടാതെ ഫങ്ങ്ഷന്‍ കീകൾ എന്നറിയപ്പെടുന്ന 12 കീകള്‍ ( എഫ് വണ്‍ ( F1 ) മുതല്‍ എഫ് ട്വെല്‍വ് (F12) ) കീബോര്‍ഡിന്റെ ഏറ്റവും മുകളിലെ വരിയില്‍ കാണാം. ഇതിനു പുറമെയാണു നാവിഗേഷന്‍ കീകളും – ഇതില്‍ ആരോ കീ ( അപ് ആരൊ (Up Arrow), ഡൗണ്‍ ആരോ (Down Arrow), ലെഫ്റ്റ് ആരോ(Left Arrow), റൈറ്റ് ആരോ(Right Arrow)), പേജ് ഡൗണ്‍(Page Down), പേജ് അപ് (Page Up), എന്‍ഡ് (End), ഹോം(Home), ടാബ് (Tab) എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ ഡിലീറ്റ്(Delete), ഇന്‍സെര്‍ട്ട്(Insert), എസ്കേപ് (Escape), (Space) തുടങ്ങിയ കീകള്‍ക്കും അവയുടേതായ പ്രത്യേക ഉപയോഗങ്ങള്‍ ഉണ്ട്.
കീബോര്‍ഡ് ഷോര്‍ട് കട്ടുകള്‍ എന്നതു ഒന്നിലധികം കീ കളുടെ ഒരു കൂട്ടം ആണു. ഒരു കീബോര്‍ഡ് ഷോര്‍ട് കട്ടില്‍ രണ്ടോ മൂന്നോ കീ കള്‍ ഉണ്ടാകും. ഇതില്‍ അവസാനത്തെ കീ ഒഴിച്ചു മറ്റുള്ളവ സ്പെഷ്യല്‍ കീകള്‍ ആയിരിക്കും. ആവസാനത്തെ കീ കീബോര്‍ഡിലെ ഏതു കീയും ആവാം. കീബോര്‍ഡ് ഷോര്‍ട്കട്ടുകളെ എഴുതുന്നത് ആ ഷോര്‍ട്കട്ടിലെ എല്ലാ കീകളെയും അധിക ചിഹ്നം (+) ഉപയോഗിചു കൂട്ടി യോജിപ്പിച്ചു കൊണ്ടാണ്. ഉദാഹരണത്തിന് ഒരു കീബോര്‍ഡ് ഷോര്‍ട്കട്ടില്‍ കണ്ട്രോള്‍ (Ctrl), ആള്‍ട് (Alt), എ(A) എന്നീ കീ കള്‍ ഉണ്ടെങ്കില്‍ അതൊരു കീബോര്‍ഡ് ഷോര്‍ട്കട്ട് ആണെന്നു സൂചിപ്പിക്കാന്‍ കണ്ട്രോള്‍+ആള്‍ട്+എ (Ctrl+Alt+A) എന്നെഴുതിയാല്‍ മതി. കീബോര്‍ഡ് ഷോര്‍ട്കട്ടിലെ കീ കളുടെ ക്രമം പ്രധാനമാണ്, അതായത് കണ്ട്രോള്‍+ആള്‍ട്+എ യും ആള്‍ട്+കണ്ട്രോള്‍+എ യും വ്യത്യസ്ത ഷോര്‍ട്കട്ടുകളാണ്. ഒരോ കീബോര്‍ഡ് ഷോര്‍ട്കട്ടും ഒരു പ്രത്യേക ജോലി – മിക്കവാറും മൗസ് ഉപയോഗിച്ചു ചെയ്യാന്‍ കഴിയുന്ന ഒരു ജോലിക്കു തുല്യമായ – ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതായിരിക്കും. ഒരു കീബോര്‍ഡ് ഷോര്‍ട്കട്ട് ഉപയോഗിക്കാന്‍ അതിലെ ആദ്യത്തെ കീകള്‍ അമര്‍ത്തിപ്പിടിച്ചു അവസാനത്തെ കീ അമര്‍ത്തുകയാണു വേണ്ടത്. ഉദാഹരണത്തിന് നേരത്തെ പറഞ്ഞ ഉദാഹരണത്തിലെ ഷോര്‍ട്കട്ട് ഉപയോഗിക്കാന്‍ കൺട്രോൾ അമര്‍ത്തിപ്പിടിച്ചു കൊണ്ട് ആള്‍ട് കീ അമര്‍ത്തുകയും ശേഷം ഇവ രണ്ടും അമര്‍ത്തിപ്പിടിച്ചു കൊണ്ട് തന്നെ എ അമര്‍ത്തുകയും വേണം.
ഷോര്‍ട്കട്ടുകള്‍ പൊതുവില്‍ രണ്ടു തരത്തില്‍ ഉണ്ട്. ഒന്ന് ഓപറേറ്റിങ്ങ് സിസ്റ്റത്തിലെ എല്ലാ പ്രോഗ്രാമുകള്‍ക്കും പൊതുവില്‍ ബാധകമായ ഷോര്‍ട്കട്ടുകള്‍, വേറോന്ന് ഓരോ പ്രോഗ്രാമിനും പ്രത്യേകമുള്ളവ. ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു.
മൈക്രോസൊഫ്റ്റ് വിന്‍ഡോസ്
ഓപറേറ്റിങ്ങ് സിസ്റ്റത്തിനു പൊതുവായതു.
ആള്‍ട് + ഏഫ് 4 ( Alt + F4) – തുറന്നിരിക്കുന്ന ഒരു പ്രോഗ്രാം വിന്‍ഡൊ ക്ളോസ് ചെയ്യുന്നതിനു വേണ്ടി
കണ്ട്രോള്‍ + ഏസ്കേപ് ( Ctrl + Esc) – വിന്‍ഡോസ് സ്റ്റാര്‍ട് മെനു ( കീബോര്‍ഡിലെ വിന്‍ഡോസ് ചിഹ്നമുള്ള കീ അമര്‍ത്തിയാലും ഈ മെനു കിട്ടും)
കണ്ട്രോള്‍ + സി ( Ctrl + C) – ഒരു സെലെക്റ്റ് ചെയ്ത ഐറ്റം കോപ്പി ചെയ്യാന്‍.
കണ്ട്രോള്‍ + വി ( Ctrl + V) – കോപ്പി ചെയ്ത ഐറ്റം പേസ്റ്റ് ചെയ്യാന്‍
പ്രോഗ്രാമുകള്‍ക്കു പ്രത്യേകമായുള്ളവ.
ഇന്റെര്‍നെറ്റ് എക്സ്പ്ളോറർ
കൺട്രോൾ + എഛ് ( Ctrl + H ) – ഹിസ്റ്ററി
കൺട്രോൾ + എഫ് ( Ctrl + F ) – ഫൈന്‍ഡ് – വെബ് പേജില്‍ തിരയാന്‍
കൺട്രോൾ + ആര്‍ ( Ctrl + R ) - വെബ് പേജ് റിഫ്രെഷ് ചെയ്യാന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ