കമ്പ്യൂട്ടര്‍ പരിപാലനം
നമ്മളെല്ലാം ഉപയോഗിക്കുന്ന വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉള്ള കമ്പ്യൂട്ടറുകള്‍ കാലക്രമേണ വേഗത കുറയുന്നത് ശ്രദ്ധിച്ചു കാണുമല്ലോ. ഇതിനെ കുറച്ചെങ്കിലും അടിച്ച് തുടച്ച് വൃത്തിയാക്കി വലിയ കുഴപ്പമില്ലാതെ കൊണ്ടു നടക്കാന്‍ ഉള്ള കുറച്ച് ഉപാധികളെ പരിചയപ്പെടുത്താനുള്ള ശ്രമമാണിത്. വൃത്തിയും വെടിപ്പുമുള്ള വീട്ടില്‍ ആരോഗ്യം നിലനില്‍ക്കും എന്ന പോലെ വൃത്തിയാക്കി സൂക്ഷിക്കുന്ന കമ്പ്യൂട്ടര്‍ കുറച്ചേറേ നാള്‍ നന്നായി ഓടും.
കമ്പ്യൂട്ടര്‍ പതുക്കെയാവാന്‍ ഒന്നിലേറെ കാരണങ്ങളുണ്ടാകാം. അവയില്‍ സാധാരണ കണ്ടു വരുന്നവ ഇവയൊക്കെയാണ്:
1. വൈറസുകള്‍/വേംസ് (Worms)
വൈറസുകളും വേമുകളും ഉപയോക്താവിന്റെ ദൃഷ്ടിയില്‍ പെടാതെ ഒളിച്ചിരുന്ന് സ്വയം പകര്‍ത്താനും, പടര്‍ത്താനും, പലതരത്തിലുള്ള നാശനഷ്ടങ്ങള്‍ വരുത്താനും കഴിവുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളാണ്. ഇതിന്റെ പ്രധാന ശല്യം ഒരു വൃക്ഷത്തില്‍ പരാദമെന്നപോലെ അത് കയറിപ്പറ്റിയിട്ടുള്ള കമ്പ്യൂട്ടറിന്റെ റിസോഴ്സുകളെ ഊറ്റിക്കുടിച്ച് കമ്പ്യൂട്ടറിന്റെ കഴിവുകളെ കെടുത്തുമെന്നതാണ്. സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ക്കു വരുത്തിന്ന നാശനഷ്ട്ങ്ങളെ അപേക്ഷിച്ച് ഈ ഉപദ്രവം ചെറുതാണെങ്കിലും, ഉപയോഗിക്കുന്നവന് ഇതൊരു ശല്യം തന്നെയാണ്.
ഇതിനെ പ്രതിരോധിക്കാന്‍ ഒരു നല്ല ആന്റിവൈറസ് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യണം. ഒരു പുതിയ കമ്പ്യൂട്ടര്‍ കിട്ടിയാല്‍ ആദ്യം ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ഒന്നാണിത്. പ്രശസ്തമായ ആന്റി വൈറസ് പ്രോഗ്രാമുകള്‍ ഇതൊക്കെയാണ്.
1. മകാഫീ
2. നോര്‍ട്ടണ്‍
3. ബിറ്റ്ഡിഫന്‍ഡര്‍
4. ട്രെന്‍ഡ് മൈക്രൊ പീസീ സിലിന്‍ (അവരുടെ ഹൌസ്-കാള്‍ എന്ന സൌജന്യ ഓണ്‍ലൈന്‍ വൈറസ് സ്കാനിംഗ് വളരെ പ്രചാരമുള്ള ഒരു സര്‍വീസാണ്)
5. അവാസ്റ്റ് (സൌജന്യം)
6. ഏവീജീ (സൌജന്യം)
* ഒന്നിലേറേ സെക്യൂരിറ്റി സ്യൂട്ടുകള്‍ ഒരേസമയം ഉപയോഗിക്കുന്നത് നല്ലതല്ല. സെക്യൂരിറ്റി സ്യൂട്ടുകളില്‍ സാധാരണ ഫയര്‍വാളും കൂടെ കാണും. അത് ഇന്റര്‍നെറ്റില്‍ നിന്നുള്ള ആക്രമണങ്ങളെയും തടയും.
കാശുകൊടുത്തു വാങ്ങേണ്ട ആദ്യത്തെ മൂന്നിന്റേയും ഇന്റര്‍നെറ്റ് സെക്യൂരിറ്റി സ്യൂട്ടുകള്‍ പൊതുവേ കാണുന്ന വൈറസ്/വേം/സ്‌പൈ വെയര്‍/ആഡ്‌വെയര്‍/മാല്‍വെയര്‍ എന്നിവയ്‌ക്കെതിരേ സാമാന്യം നല്ല സുരക്ഷ നല്‍കുന്നവയാണ്.
സ്കാന്‍ ചെയ്യുന്ന ആന്റിവൈറസുകള്‍ എല്ലാം തന്നെ ചെയ്യുന്നത് കമ്പ്യൂട്ടറിന്റെ മെമ്മറിയിലും ഹാര്‍ഡ്‌ഡിസ്കിലും കണ്ടുപിടിക്കപ്പെട്ടിട്ടുള്ള വൈറസുകളുടെ 'സിഗ്നേച്ചര്‍' (മനുഷ്യന്റെ ഫിംഗര്‍പ്രിന്റ് പോലെ വൈറസിനും ഒരു പ്രത്യേക ബൈനറി രൂപമുണ്ട്. ഈ ബൈനറി രൂപം ഓരോ വൈറസിനും സ്വന്തം) പരതലാണ്. ഓരോ ദിവസവുമെന്നോണം പുതിയ വൈറസുകളെ കണ്ടെത്തുന്നതു കൊണ്ട് മിക്ക ആന്റിവൈറസ് കമ്പനികളും ഇടക്കിടെ ഈ സിഗ്നേച്ചറുകള്‍ അടങ്ങിയ പുതിയ ഡെഫനിഷന്‍ ഫയലുകള്‍ പുറത്തിറക്കും. നമ്മുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആന്റിവൈറസ് പ്രോഗ്രാം ഇടക്കിടെ അപ്ഡേറ്റ് ചെയ്യുന്നത് ഇതിനെ താഴെയിറക്കി ഉപയോഗിക്കാനാണ്. അതുകൊണ്ടുതന്നെ സെക്യൂരിറ്റി സ്യൂട്ടുകളും ആന്റി വൈറസ് പ്രോഗ്രാമുകളും ഇടക്കിടെ അപ്ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. മേല്‍പ്പറഞ്ഞവയൊക്കെ തന്നെ സ്കാനിങ്ങ് കൂടാതെ കാവല്‍പ്പണിയും ചെയ്യും. റിയല്‍ ടൈം സ്കാനിങ്ങെന്ന ചെല്ലപ്പേരില്‍, ഓപ്പറേറ്റിങ്ങ് സിസ്റ്റവും മറ്റ് ആപ്ലിക്കേഷനുകളും തൊടുന്നതെല്ലാം ഇവന്‍ സ്കാന്‍ ചെയ്തു നോക്കും. അതുകൊണ്ടു തന്നെ, റിയല്‍ ടൈം സ്കാനിങ്ങ് വളരെ സഹായകരമാണ്. ഉദാഹരണത്തിന്, ഒരു വൈറസുള്ള സീഡിയോ ഈമെയില്‍ അറ്റാച്ച്‌മെന്റോ അബദ്ധവശാല്‍ നമ്മള്‍ തുറന്നാലും കാവല്‍ക്കാരന്‍ ഓടിച്ചിട്ടു പിടിച്ചോളും. കാശുകൊടുത്തു വാങ്ങാവുന്നവയ്ക്ക് അതിന്റേതായ മേന്മകള്‍ ഉണ്ടെങ്കിലും സൌജന്യമായി ലഭിക്കുന്നവയും ഒട്ടും പിന്നിലല്ല.
2. സ്‌പൈ വെയര്‍/ആഡ് വെയര്‍/മാല്‍വെയര്‍
ഇന്റര്‍നെറ്റ് മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായിട്ടാണ് സ്‌പൈവെയര്‍/ആഡ്‌വെയര്‍/മാല്‍വെയര്‍ എന്ന വിഭാഗം പേരെടുത്തത്. പേരുകള്‍ സൂചിപ്പിക്കുന്നതു പോെലെ ഇഷ്ടന്റെ ജോലി കമ്പ്യൂട്ടറില്‍ ഒളിച്ചിരുന്ന് നമ്മുടെ പ്രവൃത്തികള്‍ അതിന്റെ വീട്ടിലേക്ക് പറഞ്ഞു കൊടുക്കലാണ്. അവര്‍ അതുപയോഗിച്ച് നിങ്ങള്‍ക്കു താല്‍പ്പര്യമുണ്ടെന്ന് അവര്‍ കരുതുന്ന പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ ആ വിവരം വന്‍കിട മാര്‍ക്കറ്റിങ്ങ കമ്പനികള്‍ക്ക് വിറ്റു കാശാക്കുകയോ ചെയ്യും. മാല്‍വെയറുകള്‍ പേരു പോലെ തന്നെ കമ്പ്യൂട്ടറിന് ഉപദ്രവമുണ്ടാക്കും. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിനിടെ എവിടെനിന്നെന്നറിയാതെ പരസ്യങ്ങള്‍ ചാടി വരുന്നത് ഈ ഇഷ്ടന്റെ മാജിക്കാവാനാണ് സാധ്യത. ഇവ വന്നു കൂടുന്ന പ്രധാന ഇടങ്ങള്‍ നമ്മള്‍ സഞ്ചരിക്കുന്ന ഇന്റര്‍നെറ്റ് വഴികളും (തെറ്റായ വഴികളും) ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഷെയര്‍വെയറുകളും ഫ്രീവെയറുകളും മറ്റുമാണ്. പല ഇന്റര്‍നെറ്റ് സൈറ്റുകളും മനപ്പൂര്‍വം ഇവയെ പേജിന്റെ കൂടെ നമുക്കു ഫ്രീ ആയി തരാറുണ്ട്. ഈ പ്രശ്നവും നല്ല ഒരു ഇന്റര്‍നെറ്റ് സെക്യൂരിറ്റി സ്യൂട്ടുകൊണ്ട് ഒഴിവാക്കാം. പലപ്പോഴും ഇവയെ ഇല്ലാതാക്കിയാല്‍ അതു കൂടെ ലഗേജ് ആയിട്ടു കൊണ്ടുവന്ന പ്രോഗ്രാം പണിമുടക്കുന്നതു കാണാം. ഇതിനായി ഉപയോഗിക്കാവുന്ന ഒരു നല്ല ഫ്രീവെയര്‍ സ്കാനിംഗ് പ്രോഗ്രാം ആണ് ആഡ്-അവെയര്‍ പെഴ്സണല്‍ എഡിഷന്‍. ഇന്റര്‍നെറ്റ് സെക്യൂരിറ്റി സ്യൂട്ടുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതുപയോഗിക്കാം. ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ് ഈ സംഗതി.
3. വിന്‍ഡോസ് സ്വയം ഉണ്ടാക്കുന്ന ചപ്പു ചവറുകള്‍
വിന്‍ഡോസ് ഓടുമ്പോള്‍ ഒരുപാട് താത്കാലിക ഫയലുകള്‍ (ടെമ്പെററി ഫയലുകള്‍) ഉണ്ടാകും. മിക്കതിനെയും ആവശ്യം കഴിഞ്ഞാല്‍ മായ്ച്ചു കളയുമെങ്കിലും കുറച്ചൊക്കെ ബാക്കി കിടക്കും. ഇങ്ങനെ ബാക്കി കിടക്കുന്ന ഫയലുകള്‍ അടിഞ്ഞു കൂടി കാലക്രമേണ വിന്‍ഡോസിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കും. അനാവശ്യ ഫയലുകളേത്, ആവശ്യമുള്ളവയേത് എന്ന അന്വേഷണം ആവശ്യമുള്ളവ കണ്ടെത്തി ഉപയോഗിക്കുന്നതിലുണ്ടാക്കുന്ന കാലതാമസം തന്നെയാണ് ഇതിന്റെ കാരണം.
വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സുപ്രധാന ഘടകങ്ങളിലൊന്നാണ് രെജിസ്ട്രി. ഓടുന്ന കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, ആപ്ലിക്കേഷനുകള്‍ തുടങ്ങി അവശ്യം ആവശ്യമായ എല്ലാ വിവരങ്ങളും സൂക്ഷിക്കുന്നത് ഇതിലാണ്. ചുരുക്കം പറഞ്ഞാല്‍ രെജിസ്ട്രി ആണ് ആ കമ്പ്യൂട്ടറിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും സൂക്ഷിക്കുന്ന ഡാറ്റാബേസ്. ഇതില്‍ അടിഞ്ഞു കൂടുന്ന അനാവശ്യമായ/കാലഹരണപ്പെട്ട വിവരങ്ങളും വിന്‍ഡോസിന്റെ വേഗതയെ സാരമായി ബാധിക്കും. താത്കാലിക ഫയലുകളേക്കാള്‍ ഇവനാണ് കൂടുതല്‍ പ്രശ്നക്കാരന്‍. കാരണം, ഒരുമാതിരി എന്തു ചെയ്യാനും വിന്‍ഡോസ് രെജിസ്ട്രിയുടെ സഹായം തേടുന്നുണ്ട്.
ഈ രണ്ടു പ്രശ്നങ്ങളെയും നമുക്ക് ഒരു നല്ല സിസ്റ്റം ക്ലീനര്‍ ഉപയോഗിച്ച് അടിച്ചു വാരി പുറത്തു കളയാവുന്നതേ ഉള്ളൂ. സീക്ലീനര്‍ എന്ന ഫ്രീവെയര്‍ ഒരു നല്ല ഉപാധി ആണ് ഇതു ചെയ്യാന്‍. ഇതുപയോഗിച്ച് അനാവശ്യമായ ഫയലുകള്‍ കളഞ്ഞും രെജിസ്ട്രിയിലെ അനാവശ്യ വിവരങ്ങള്‍ എടുത്തു കളഞ്ഞും കമ്പ്യൂട്ടറിനെ വൃത്തിയായി സൂക്ഷിക്കാം. രെജിസ്ട്രി വൃത്തിയാക്കുമ്പോള്‍ സീക്ലീനര്‍ മാറ്റങ്ങളെ ഒരു ഫയലിലേക്കു ബാക്കപ്പ് ചെയ്യണോ എന്നു ചോദിക്കും. അങ്ങനെ ചെയ്യുന്നതാണ് ഉത്തമം. അഥവാ പ്രശ്നമുണ്ടായാലും ആ ഫയലിനെ തിരിച്ചു രെജിസ്ട്രിയില്‍ കേറ്റാന്‍ എളുപ്പമാണ്.
4. തീരെ കുറഞ്ഞ ഹാര്‍ഡ് ഡിസ്ക് സ്പേസ്/ചിന്നിച്ചിതറിക്കിടക്കുന്ന ഫയലുകള്‍
നമുക്കു വിവരങ്ങള്‍ ദീര്‍ഘകാലം സൂക്ഷിക്കാനാണല്ലോ നമ്മള്‍ ഹാര്‍ഡ് ഡിസ്ക് (ഡ്രൈവ്) ഉപയോഗിക്കുന്നത്. എന്നാല്‍ വിന്‍ഡോസ് അതിനെ അതിന്റെ പ്രധാന വര്‍ക്ക് സ്പേസ് ആയ റാം (RAM -Random Access Memory) ഇന്റെ അത്താണിയായും ഉപയോഗിക്കുന്നുണ്ട്. ആവശ്യം പോലെ കുറച്ചു നേരത്തേക്ക് മെമ്മറിയില്‍ ഉള്ള പെട്ടെന്ന് ആവശ്യമില്ലാത്ത കാര്യങ്ങളെ ഇറക്കി വെച്ച് അത്യാവശ്യമുള്ള മറ്റു കാര്യങ്ങള്‍ക്ക് മെമ്മറി കൊടുക്കാന്‍ വേണ്ടിയാണ് ഇതു ചെയ്യുന്നത്. ഇതിനെ മെമ്മേറി സ്വാപ്പിങ്ങ് എന്നു പറയും. ഹാര്‍ഡ് ഡ്രൈവില്‍ അപ്പോള്‍ സ്ഥലമില്ലാതായാലോ? വിന്‍ഡോസിന് ആവശ്യമനുസരിച്ചുള്ള ഈ സ്വാപ്പിംഗ് നടത്താന്‍ പറ്റാതാവുകയും, തത്‌ഫലമായി കമ്പ്യൂട്ടര്‍ പതുക്കെ ആവുകയും ഹാങ്ങ് ആവുകയും ഒക്കെ ചെയ്യും. ഇതൊഴിവാക്കാന്‍, എപ്പോഴും ഹാര്‍ഡ് ഡ്രൈവിന്‍ കുറഞ്ഞത് കമ്പ്യൂട്ടറിലുള്ള റാമിന്റെ ഇരട്ടിയെങ്കിലും സ്ഥലം ബാക്കി ഇടുന്നത് നന്നായിരിക്കും. മേല്‍പ്പറഞ്ഞ ക്ലീനിംഗ് നടത്തിയിട്ടും സ്ഥലം പോരാതെ വന്നാല്‍ വലിയ അത്യാവശ്യമില്ലാത്ത ഭാരിച്ച ഫയലുകളും മറ്റും സീഡിയിലേക്കോ മറ്റോ ബാക്കപ്പ് ചെയ്ത് ഹാര്‍ഡ്‌ഡ്രൈവില്‍ നിന്നും ഒഴിവാക്കാം. അനാവശ്യമായ സോഫ്റ്റ്വെയറുകള്‍ അണിന്‍സ്റ്റാള്‍ ചെയ്യലാണ് മറ്റൊരു വഴി.
ഓരോ ഫയലുകളും ഉപയോഗിക്കുമ്പോള്‍ അതൊന്നിച്ച് ഒരു ഫയലായിട്ടല്ല കമ്പ്യൂട്ടറിന്റെ ഡീസ്കില്‍ തിരിച്ചു വെയ്ക്കപ്പെടുന്നത്. ഇതു മൂലം കാലക്രമേണ ഫയലുകള്‍ പലഭാഗത്തായി ചിന്നിച്ചിതറിയ നിലയില്‍ സൂക്ഷിക്കപ്പെടും. ഓഫീസിലെ ഫയലുകളുടെ ഓരോ പേപ്പറും ഫയല്‍ നമ്പറിട്ട് ഒറ്റ അടുക്കിലേക്കു കേറ്റുന്നതായി സങ്കല്‍പ്പിച്ചു നോക്കൂ. കുറച്ചു കഴിയുമ്പോള്‍ ഒരു ഫയല്‍ എടുക്കാന്‍ എല്ലാ ഫയലും കാണേണ്ടുന്ന നിലയാവും. അത് കമ്പ്യൂട്ടറിന്റെ വേഗതയെ സാരമായി ബാധിക്കുമെന്നതില്‍ സംശയമുണ്ടോ? ഇത് ഒഴിവാക്കാന്‍ ഇടയ്ക്ക് ഒന്ന് അടുക്കിപ്പെറുക്കുന്നതു നന്നായിരിക്കും. ഇതിനായി വിന്‍ഡോസില്‍ തന്നെ ഉള്ള ഡിസ്ക് ഡീഫ്രാഗ്മെന്റര്‍ ഉപയോഗിക്കാം. വിന്‍ഡോസിന്റേതല്ലാതെയും ഇതു ചെയ്യാന്‍ പ്രോഗ്രാമുകള്‍ കിട്ടും.
ആന്റിവൈറസും ആഡ്‌വെയര്‍ ക്ലീനിങ്ങും ആഴ്ച്ചയിലൊരിക്കലും, സിസ്റ്റം ക്ലീനിങ്ങും ഡീഫ്രാഗ്മെന്റിങ്ങും മാസത്തിലൊരിക്കലും ചെയ്യാമെങ്കില്‍ കമ്പ്യൂട്ടറിന്റെ ആരോഗ്യം നന്നായി നില്‍ക്കുകയും വന്‍ വിലകൊടുത്തു നമ്മള്‍ വാങ്ങിയ അതു കൂടുതല്‍ കാലം ഓടുകയും ചെയ്യും.
ഡിസ്‌ക്ലൈമര്‍: ഇതെല്ലാം എന്റെ അനുഭവങ്ങളില്‍ നിന്ന് എഴുതിയതാണ്. മേല്‍പ്പറഞ്ഞ ടൂളുകള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം ഉപയോഗിക്കുക. സംഭവിക്കുന്ന ഒന്നിനും ഒരു തരത്തിലും ഞാനുത്തരവാദിയല്ല.
മേല്‍പ്പറഞ്ഞ ഒരു കമ്പനിയും എന്റെ അല്ല, എനിക്കു കാശും തന്നിട്ടില്ല. :)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ