നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ ? അവര്‍ നിങ്ങളുടെ ഇ മെയില് ഐഡി ഉപയോഗിച്ചു വല്ല വ്യാജ ബോംബു ഭീഷണിയും അയച്ചാല്‍ തീര്‍ച്ചയായും നിങ്ങള്‍ തന്നെ കുടുങ്ങുക. അതെല്ലെങ്കില്‍ നിങ്ങളുടെവിലപ്പെട്ട വിവരങ്ങള്‍ ( ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ ) നഷ്ടപെട്ടാലോ ? അതൊരു വലിയ നഷ്ടം തന്നെ ആയിരിക്കും അല്ലെ?
നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ജിമെയിലില്‍ തന്നെ സൌകര്യമുണ്ട്ന്ന എന്ന കാര്യം പലര്ക്കും അറിയില്ല . അതെങ്ങനെഎന്ന് നോക്കാം
നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ജിമെയിലില്‍ തന്നെ സൌകര്യമുണ്ട്ന്ന എന്ന കാര്യം പലര്ക്കും അറിയില്ല . അതെങ്ങനെഎന്ന് നോക്കാം
- ആദ്യമായി നിങ്ങളുടെ ജിമെയില്‍ അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുക
- വിന്‍ഡോയുടെ ഏറ്റവും താഴെയായിട്ടു നിങ്ങളുടെ അക്കൌണ്ട് അവസാനമായി ഉപയോഗിച്ച സമയവും മറ്റും കാണാം. (താഴെ ചിത്രം നോക്കൂ )
- ഇവിടെ നിനും detail എന്നതില്‍ക്ലിക്ക് ചെയ്‌താല്‍ കുറച്ചു കൂടി വ്യക്തമായ വിവരങ്ങള്‍ കിട്ടും, ഇവിടെ നിങ്ങള്‍ മൊബൈലില്‍ നിന്നുപോലും ലോഗിന്‍ ചെയ്‌താല്‍ അതും ലിസ്റ്റ് ചെയ്യപെടും.
ഇനി നിങ്ങളുടെ തല്ലാത്ത ഐ പി അഡ്രസ്സ് ലിസ്റ്റില്‍ കണ്ടാല്‍ ഉറപ്പിക്കുക നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് മറ്റാരോ ഉപയോഗിക്കുന്നു എന്ന് ! ഉടനെ എന്ത് ചെയ്യണം ?
- പാസ്സ്‌വേര്‍ഡ് വേര്‍ഡ് മാറ്റുക ( പാസ്സ്‌വേര്‍ഡ് ആയി മൊബൈല് നമ്പരോ മറ്റോ ഉപയോഗിക്കാതിരിക്കുന്നതായിരിക്കും ഉത്തമം ).
- security question, secondary email address എന്നിവ മാറുക. (സെറ്റിങ്ങ്സില്‍ ഉണ്ടാവും )
- അക്കൌണ്ടില്‍ നിന്നും അയച്ച ഇ മെയിലുകള്‍ പരിശോധിക്കുക ചെയ്യുക. (Sent Mail എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ മതി).
- നീക്കം ചെയ്ത മെയിലുകളും പരിശോധിക്കുക. ( Trash )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ