ഫെയ്‌സ്ബുക്കിലെ പരസ്യങ്ങള്‍ ഹൈഡ് ചെയ്യാം....
ഇന്ന് അവിചാരിതമായിട്ടാണ് ആ കാഴ്ചകണ്ടത് ഫെയ്‌സ്ബുക്കിന്റെ സൈഡിലും വലിയ വലിയ പരസ്യങ്ങള്‍. ഒരുപാട് പ്രാവശ്യം റീലോഡ് ചെയ്ത് നോക്കി. സംഗതി പോവുന്നില്ല. പരസ്യങ്ങള്‍ വളരെ കുറച്ച് മാത്രമാണ് ഇത്രയും കാലം ഫെയ്‌സ്ബുക്കില്‍ ഉണ്ടായിരുന്നത്. ഇന്നാണെന്നു തോന്നുന്നു അത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.
ഇപ്പോള്‍ പോസ്റ്റുകള്‍ക്കിടയിലും പേജിന്റെ സൈഡിലും വലിയ പരസ്യങ്ങളാണ്. ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇത് ഒരു വലിയ ശല്യമായിരിക്കും. അപ്പോള്‍ അവര്‍ എന്ത് ചെയ്യും?. അതാണ് ഞാനിവിടെ വിശദമാക്കുന്നത്.
ഈ പരസ്യങ്ങള്‍ ഒഴിവാക്കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന ബ്രൗസറിനനുസരിച്ച് ഒരു ആഡ് ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.
ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍
1- ഇവിടെ പോയി AdBlock എന്ന എക്‌സറ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.
2- അത് ഇന്‍സ്റ്റാള്‍ ചെയ്ത് ഫെയ്‌സ്ബുക്ക് പേജ് റീലോഡ് ചെയ്യുക.
മോസില്ല ഉപയോഗിക്കുന്നവര്‍
1- ഇവിടെ പോയി ഈ ആഡ്-ഓണ്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
2- ഫെയ്‌സ്ബുക്ക് പേജ് റീലോഡ് ചെയ്യുക.
സഫാരി ഉപയോഗിക്കുന്നവര്‍
1- ഇവിടെ പോയി AdBlock എന്ന എക്‌സറ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.
2- അത് ഇന്‍സ്റ്റാള്‍ ചെയ്ത് ഫെയ്‌സ്ബുക്ക് പേജ് റീലോഡ് ചെയ്യുക.
അപ്പോള്‍ ഇനി പരസ്യങ്ങളില്ലാതെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കൂ......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ