നമ്മുടെ കമ്പ്യൂട്ടറിൽ ഉള്ള ഡിസ്ക് ഡ്രൈവ് പാർട്ടീഷനുകളിൽ ഏതെങ്കിലും ഡ്രൈവ് ഹൈഡ് ചെയ്യാനും അൺ ഹൈഡ് ചെയ്യാനും കമാൻഡ് പ്രോംറ്റ് വഴി വളരെ എളുപ്പത്തിൽ സാധിയ്ക്കും.
ഡ്രെവ് ഹൈഡ് ചെയ്യാൻ
ഡ്രെവ് ഹൈഡ് ചെയ്യാൻ
- വിൻഡോസ് സ്റ്റാർട്ട് ബട്ടൺ ക്ലിക്ക് ചെയ്ത് റൺ എടുക്കുക...
- റൺ കമാൻഡ് ആയി CMD എന്നു ടയ്പ് ചെയ്ത് എന്റർ കീ പ്രസ്സ് ചെയ്യുക.ഇത് കമാൻഡ് പ്രോംറ്റ് വിൻഡോ തുറക്കും.
- കമാൻഡ് പ്രോംറ്റിൽ Diskpart എന്ന് ടൈപ്പ് ചെയ്ത് എന്റർ അടിയ്ക്കുക. ഡിസ്ക് പാർട്ടിന്റെ ഒരു സെഷൻ ഇത് ആരംഭിയ്ക്കും.
- ഇനി List volume എന്ന കമാൻഡ് റൺ ചെയ്യുക. സ്ക്രീനിൽ ഈ കമ്പ്യൂട്ടറിലുള്ള എല്ലാ ഡ്രൈവ് വോൾയവും പ്രദർശിപ്പിക്കാനാണു ഈ കമാൻഡ്...
- ഇനി ചെയ്യേണ്ടത് ഏത് ഡ്രൈവ് ആണോ ഹൈഡ് ചെയ്യേണ്ടത് അത് തിരഞ്ഞെടുക്കുകയാണു. അതിനായി Select Volume # എന്ന കമാൻഡ് ഉപയോഗിക്കാം # നു പകരം നിങ്ങൾക്ക് ഹൈഡ് ചെയ്യേണ്ട ഡ്രൈവ് വോൾയം നമ്പറാണു ഉപയോഗിക്കേണ്ടത് (ഉദാ: List Volume 0)
- Remove Letter D എന്ന കമാൻഡ് റൺ ചെയ്യുന്നതോടു കൂടി നിങ്ങളുടേ കമ്പ്യൂട്ടറിലേD ഡ്രൈവ് ഹിഡൻ ആയി മാറുന്നു.
ഹൈഡ് ആയ ഡ്രൈവിനെ അൺഹൈഡ് ചെയ്യുന്നതെങ്ങനെ എന്നു നോക്കാം
- ഡ്രൈവ് ഹൈഡ് ചെയ്യാനായി മുകളിൽ പറഞ്ഞ സ്റ്റെപ്പുകൾ 1-5 ആവർത്തിയ്ക്കുക
- തുടർന്ന് Assign Letter D കമാൻഡ് റൺ ചെയ്താൽ ഹൈഡ് ചെയ്ത D ഡ്രൈവ് അൺ ഹൈഡ് ആകുന്നതാണു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ