സൌജന്യ ഓൺലൈൻ ഹോം സർവൈലൻസ് സിസ്റ്റം
മൂന്ന് വ്യത്യസ്ത പ്ലാനുകളിൽ ഈ സർവീസ് ലഭ്യമാണ്, ഫ്രീ, പ്ലസ്,പ്രോ. ഇതിനോരോന്നിനും ഉപയോഗിക്കാവുന്ന കാമറകളുടെ എണ്ണത്തിലും , അപ്ലോഡ് ചെയ്യാവുന്ന ചിത്രങ്ങളുടെ സൈസിനും ഓരോ പരിധികൾ നിശ്ചയിച്ചിട്ടുണ്ട്. ആദ്യം നാം രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുക ഒരു ഫ്രീ അക്കൌണ്ട് ആയിരിക്കും. എന്നാൽ ഇപ്പോൾ ബീറ്റാ സ്റ്റേജിലുള്ള ഈ സർവീസിലെ മറ്റു രണ്ട് പ്ലാനുകളും ഇപ്പോൾ തികച്ചും സൌജന്യമായിത്തന്നെ ഉപയോഗിക്കാവുന്നതാണ് !!. Change ബട്ടൺ അമർത്തി ഒരു പ്ലാനിൽ നിന്നു മറ്റൊന്നിലേക്ക് മാറാവുന്നതാണ്.
ഈ സൈറ്റിലെ help വിഭാഗത്തിൽ How to build a spy camera എന്ന ഒരു ലിങ്കിൽ ഒരു സ്പൈ കാമറ എങ്ങനെ നിർമ്മിക്കാം എന്ന് വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ഡിസ്ക്ലെയിമർ : തികച്ചും ഉപകാര പ്രദമായ, സ്വകാര്യ ആവശ്യങ്ങൾക്ക് ഉപകരിക്കുവാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പോസ്റ്റ്. മറ്റുള്ളവരുടെ സ്വകാര്യതയിൽ ഇത്തരം സങ്കേതങ്ങൾ ഉപയോഗിച്ച് നടത്തുന്ന ഇടപെടലുകളിൽ രചയിതാവിനോ സൈബർജാലകത്തിനോ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
വീട്ടുകാരുമൊത്ത് അവധിക്കാലം ആഘോഷിക്കുവാൻ പുറത്ത് പോവുകയാണോ?. നമ്മളില്ലാത്ത സമയത്ത് അവിടെ എന്തെല്ലാം നടക്കുന്നു എന്നതിനെ കുറിച്ച് വേവലാതിയിലാണോ . ഈ പ്രശ്നത്തിന് ഇന്ന് വിപണിയിൽ ഒട്ടനവധി സൊല്യൂഷനുകൾ ലഭ്യമാണ്. ഒരു വീഡിയോ സർവൈലൻസ് സംവിധാനം ഇൻസ്റ്റാൾ ചെയ്താൽ ഈപ്പറഞ്ഞ കാര്യം സാധിച്ചെടുക്കാം. എന്നാൽ അതിനായി എത്ര മുതൽ മുടക്കു വേണ്ടി വരും ?, സാധാരണക്കാർക്ക് എന്തായാലും പ്രാപ്യമായ ഒന്നല്ല അത് എന്നു തന്നെയാണ് എന്റെ വിശ്വാസം.
എന്നാൽ ഇപ്പോൾ ഒരു കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും ഒരു വെബ്കാമറയുമുണ്ടെങ്കിൽ ചെറിയ രീതിയിലുള്ള ഒരു ഹോം സർവൈലൻസ് സിസ്റ്റം തികച്ചും സൌജന്യമായി ആർക്കും സ്വയം നിർമ്മിക്കാം.
ഇതിനായി ആകെ ചെയ്യേണ്ടത് ഈ സൈറ്റിൽ ചെന്ന് ഒരു അക്കൌണ്ട് രജിസ്റ്റർ ചെയ്യുക എന്നതു മാത്രമാണ്.
രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ നാമെത്തുന്ന പേജിൽ താഴെ കാണിച്ചിരിക്കുന്നതു പോലെ ‘റെക്കോഡ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
രണ്ട് തരത്തിലുള്ള കാമറകൾ ഈ സർവീസ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. ഒന്ന് സാധാരണയായി കമ്പ്യൂട്ടറുകൾക്കൊപ്പം ഉപയോഗിക്കുന്ന വെബ് കാമറകൾ, മറ്റൊന്ന് നേരിട്ട് ചിത്രങ്ങളും വീഡിയോയും ഒരു സർവറിലേക്ക് അപ്ലോഡ് ചെയ്യുവാൻ പ്രാപ്തമായ ഐപി കാമറകൾ. സാധാരണ വെബ്കാമറ ഉപയോഗിച്ചാണ് ഇവിടെ നമ്മൾ ഈ സംവിധാനം പരീക്ഷിക്കുവാൻ പോകുന്നത്.ഇനി വെബ് കാമറ കണക്ട് ചെയ്തതിനുശേഷം അടുത്ത കാണുന്ന സ്ക്രീനിൽ Allow എന്നു നൽകുക.ഇതോടെ കാമറ പ്രവർത്തന സജ്ജമാവുകയും സ്ക്രീനിൽ ചിത്രങ്ങൾ കാണുകയും ചെയ്യും.
മോഷൻ ഡിറ്റെക്ഷൻ (motion detection) വിദ്യ ഉപയോഗിച്ചാണ് ഈ സർവീസ് പ്രവർത്തിക്കുന്നത്. അതായത്, കാമറയ്ക്കുമുന്നിലെ വസ്തുക്കളിൽ ചലനം സംഭവിക്കുമ്പോൾ ഉടൻ തന്നെ സോഫ്റ്റ്വെയർ അതു മനസിലാക്കുകയും ആ നിമിഷത്തിൽ ഒരു ചിത്രം റെക്കോഡ് ചെയ്ത് രേഖപ്പെടുത്തുകയും ഉടൻ തന്നെ സർവറിലേക്ക് അപ്ലോഡ് ചെയ്യുകയും ചെയ്യുന്നു.
ഇനി കാമറ നിങ്ങൾക്കിഷ്ടമുള്ള പൊസിഷനിൽ സെറ്റ് ചെയ്യുക, കമ്പ്യൂട്ടറിന്റെ മോണിട്ടർ ഓഫ് ചെയ്തു വെക്കുക. നിങ്ങളുടെ വീഡിയോ സർവൈലൻസ് സംവിധാനം തയാർ! .
ഇനി ഈ ചിത്രങ്ങൾ ഇന്റർനെറ്റ് കണക്ഷൻ ഉള്ള എവിടെ വേണമെങ്കിലും ഇരുന്ന് നമുക്ക് വീക്ഷിക്കാവുന്നതാണ്. ഇതേ സൈറ്റിൽ വന്ന് നേരത്തെ രജിസ്റ്റർ ചെയ്ത ഉപയോക്തനാമവും രഹസ്യ വാക്കും നൽകി ലോഗിൻ ചെയ്യുക, watch & record എന്ന വിഭാഗത്തിലേക്ക് പോവുക. അതുവരെ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ള എല്ലാ ചിത്രങ്ങളും ഇവിടെ കാണാവുന്നതാണ്.
എന്നാൽ ഇപ്പോൾ ഒരു കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും ഒരു വെബ്കാമറയുമുണ്ടെങ്കിൽ ചെറിയ രീതിയിലുള്ള ഒരു ഹോം സർവൈലൻസ് സിസ്റ്റം തികച്ചും സൌജന്യമായി ആർക്കും സ്വയം നിർമ്മിക്കാം.
ഇതിനായി ആകെ ചെയ്യേണ്ടത് ഈ സൈറ്റിൽ ചെന്ന് ഒരു അക്കൌണ്ട് രജിസ്റ്റർ ചെയ്യുക എന്നതു മാത്രമാണ്.
രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ നാമെത്തുന്ന പേജിൽ താഴെ കാണിച്ചിരിക്കുന്നതു പോലെ ‘റെക്കോഡ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
രണ്ട് തരത്തിലുള്ള കാമറകൾ ഈ സർവീസ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. ഒന്ന് സാധാരണയായി കമ്പ്യൂട്ടറുകൾക്കൊപ്പം ഉപയോഗിക്കുന്ന വെബ് കാമറകൾ, മറ്റൊന്ന് നേരിട്ട് ചിത്രങ്ങളും വീഡിയോയും ഒരു സർവറിലേക്ക് അപ്ലോഡ് ചെയ്യുവാൻ പ്രാപ്തമായ ഐപി കാമറകൾ. സാധാരണ വെബ്കാമറ ഉപയോഗിച്ചാണ് ഇവിടെ നമ്മൾ ഈ സംവിധാനം പരീക്ഷിക്കുവാൻ പോകുന്നത്.ഇനി വെബ് കാമറ കണക്ട് ചെയ്തതിനുശേഷം അടുത്ത കാണുന്ന സ്ക്രീനിൽ Allow എന്നു നൽകുക.ഇതോടെ കാമറ പ്രവർത്തന സജ്ജമാവുകയും സ്ക്രീനിൽ ചിത്രങ്ങൾ കാണുകയും ചെയ്യും.
മോഷൻ ഡിറ്റെക്ഷൻ (motion detection) വിദ്യ ഉപയോഗിച്ചാണ് ഈ സർവീസ് പ്രവർത്തിക്കുന്നത്. അതായത്, കാമറയ്ക്കുമുന്നിലെ വസ്തുക്കളിൽ ചലനം സംഭവിക്കുമ്പോൾ ഉടൻ തന്നെ സോഫ്റ്റ്വെയർ അതു മനസിലാക്കുകയും ആ നിമിഷത്തിൽ ഒരു ചിത്രം റെക്കോഡ് ചെയ്ത് രേഖപ്പെടുത്തുകയും ഉടൻ തന്നെ സർവറിലേക്ക് അപ്ലോഡ് ചെയ്യുകയും ചെയ്യുന്നു.
ഇനി കാമറ നിങ്ങൾക്കിഷ്ടമുള്ള പൊസിഷനിൽ സെറ്റ് ചെയ്യുക, കമ്പ്യൂട്ടറിന്റെ മോണിട്ടർ ഓഫ് ചെയ്തു വെക്കുക. നിങ്ങളുടെ വീഡിയോ സർവൈലൻസ് സംവിധാനം തയാർ! .
ഇനി ഈ ചിത്രങ്ങൾ ഇന്റർനെറ്റ് കണക്ഷൻ ഉള്ള എവിടെ വേണമെങ്കിലും ഇരുന്ന് നമുക്ക് വീക്ഷിക്കാവുന്നതാണ്. ഇതേ സൈറ്റിൽ വന്ന് നേരത്തെ രജിസ്റ്റർ ചെയ്ത ഉപയോക്തനാമവും രഹസ്യ വാക്കും നൽകി ലോഗിൻ ചെയ്യുക, watch & record എന്ന വിഭാഗത്തിലേക്ക് പോവുക. അതുവരെ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ള എല്ലാ ചിത്രങ്ങളും ഇവിടെ കാണാവുന്നതാണ്.
മൂന്ന് വ്യത്യസ്ത പ്ലാനുകളിൽ ഈ സർവീസ് ലഭ്യമാണ്, ഫ്രീ, പ്ലസ്,പ്രോ. ഇതിനോരോന്നിനും ഉപയോഗിക്കാവുന്ന കാമറകളുടെ എണ്ണത്തിലും , അപ്ലോഡ് ചെയ്യാവുന്ന ചിത്രങ്ങളുടെ സൈസിനും ഓരോ പരിധികൾ നിശ്ചയിച്ചിട്ടുണ്ട്. ആദ്യം നാം രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുക ഒരു ഫ്രീ അക്കൌണ്ട് ആയിരിക്കും. എന്നാൽ ഇപ്പോൾ ബീറ്റാ സ്റ്റേജിലുള്ള ഈ സർവീസിലെ മറ്റു രണ്ട് പ്ലാനുകളും ഇപ്പോൾ തികച്ചും സൌജന്യമായിത്തന്നെ ഉപയോഗിക്കാവുന്നതാണ് !!. Change ബട്ടൺ അമർത്തി ഒരു പ്ലാനിൽ നിന്നു മറ്റൊന്നിലേക്ക് മാറാവുന്നതാണ്.
ഈ സൈറ്റിലെ help വിഭാഗത്തിൽ How to build a spy camera എന്ന ഒരു ലിങ്കിൽ ഒരു സ്പൈ കാമറ എങ്ങനെ നിർമ്മിക്കാം എന്ന് വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ഡിസ്ക്ലെയിമർ : തികച്ചും ഉപകാര പ്രദമായ, സ്വകാര്യ ആവശ്യങ്ങൾക്ക് ഉപകരിക്കുവാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പോസ്റ്റ്. മറ്റുള്ളവരുടെ സ്വകാര്യതയിൽ ഇത്തരം സങ്കേതങ്ങൾ ഉപയോഗിച്ച് നടത്തുന്ന ഇടപെടലുകളിൽ രചയിതാവിനോ സൈബർജാലകത്തിനോ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ