Blogger Widgets AKSHARAM: ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?
♥♥♥"WELCOME TO AKSHARAM..... HAVE A NICE DAY...!!!!"♥♥♥
Blogger Widgets

2012 നവംബർ 22, വ്യാഴാഴ്‌ച

ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?




കഴിഞ്ഞ ദിവസം നമ്മുടെ ഒരു ചങ്ങാതി പറഞ്ഞു അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കായെന്ന്. കാരണം കക്ഷിയ്ക്കറിയത്തുമില്ല. അവന്‍ ഫേസ്ബുക്കിന് കാരണമന്വേഷിച്ച് ഒരു മെയില്‍ അയച്ചപ്പോള്‍ കിട്ടിയ മറുപടി അവന്റെ അക്കൗണ്ടില്‍ നടന്ന ചില തെറ്റാ യ ആക്ടിവിറ്റീസ് കാരണം കുറച്ച് ദിവസത്തേയ്ക്ക് അക്കൗണ്ട് ബ്ലോക്ക് ആയിരിയ്ക്കും എന്നായിരുന്നു. നിങ്ങള്‍ക്കെല്ലാം തന്നെ ഈ അനുഭവം ഉണ്ടായിക്കാണാനിടയുണ്ട്. പരിചയമില്ലാത്ത കുറേയധികം അക്കൗണ്ടുകളിലേയ്ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുന്നത് ഇതിനൊരു കാരണമാണ്. ഫേസ്ബുക്കിന് ഒരു മെയില്‍ അയച്ചാല്‍ ഈ ബ്ലോക്ക് മാറ്റാവുന്നതേയുള്ളു. ഏതായാലും എന്തൊക്കെ കാരണങ്ങളാലാണ് നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ആകുന്നത് എന്ന് നോക്കാം.
* ഒരുമിച്ച് കുറേയധികം പേര്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുന്നത്.
* ഒരുദിവസം അനേകം പോസ്റ്റുകള്‍ ചെയ്യുന്നത്.
* ഫേസ്ബുക്കില്‍ ശരിയായ പേരിന് പകരം തെറ്റായ പേര് നല്‍കുമ്പോള്‍.
* ഒരേ മെസ്സജേ് പല തവണ കോപ്പി-പേസ്റ്റ് ചെയ്ത് അയച്ചാല്‍
എങ്ങനെ ഫേസ്ബുക്ക് അക്കൗണ്ട് അണ്‍ബ്ലോക്ക് ചെയ്യാം
സുരക്ഷാ കാരണങ്ങളാല്‍ നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ആയാല്‍ അണ്‍ബ്ലോക്ക് ചെയ്യാന്‍ ഫേസ്ബുക്കില്‍ രണ്ട് ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ഒന്നാമത്തേത് ഫോണ്‍ നമ്പര്‍ നല്‍കി അക്കൗണ്ട് കണ്‍ഫോം ചെയ്യാനുള്ള മാര്‍ഗമാണ്. രണ്ടാമതായിhttp://www.facebook.com/help/contact/287306364658247എന്ന പേജില്‍ പോയി നിങ്ങളുടെ മെയില്‍ ഐഡിയും, അക്കൗണ്ട് ബ്ലോക്ക് ആകാനുള്ള കാരണത്തിന്റെ വിശദീകരണവും നല്‍കുക ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ലെങ്കില്‍ രണ്ടാമത്തെ മാര്‍ഗം ഫലിയ്ക്കും
ഇനി മറ്റെന്തെങ്കിലും കാരണത്താല്‍ നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ആയാല്‍ http://www.facebook.com/help/?faq=14087ഈ പേജില്‍ പോയി അണ്‍ബ്ലോക്ക് ചെയ്യാന്‍ സാധിയ്ക്കും.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

x

SUBSCRIBE NOW!!!


Get This